/indian-express-malayalam/media/media_files/2026/02/02/kriti-sanon-skin-care-fi-2026-02-02-12-08-41.jpg)
കൃതി സനോൺ | ഫൊട്ടോ: ഇൻസ്റ്റഗ്രാം
മാറിക്കൊണ്ടിരിക്കുന്ന ചർമ്മസംരക്ഷണ വിപണിയിൽ ഓരോ ദിവസവും പുതിയ ട്രെൻഡുകൾ വരാറുണ്ട്. എന്നാൽ അടുത്തിടെ ബോളിവുഡ് താരം കൃതി സനോൺ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച 'എക്സോസോം' സാങ്കേതികവിദ്യ സൗന്ദര്യവർദ്ധക രംഗത്ത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ചർമ്മത്തിലെ കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും, കേടുപാടുകൾ തീർക്കാനും, കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മമുള്ളവർക്കും മുഖക്കുരു ശല്യം നേരിടുന്നവർക്കും ഇത് വലിയ ആശ്വാസമാണ് നൽകുന്നത്.
എങ്കിലും, ഏത് പുതിയ സ്കിൻകെയർ ഘടകവും ഉപയോഗിക്കുന്നതിന് മുൻപ് അവയുടെ ഉറവിടം, നിർമ്മാണ രീതി, സുരക്ഷാ പരിശോധനകൾ എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
Also Read: 50കളിലും ചുറുചുറുക്കും തിളക്കമുള്ള ചർമ്മവും; ബോളിവുഡ് നടി ചിത്രാംഗദയുടെ ഈ പൊടിക്കൈകൾ ശീലമാക്കാം
എന്താണ് എക്സോസോം സാങ്കേതികവിദ്യ?
"എല്ലാവരും ഇപ്പോൾ ഇതിന് പിന്നാലെയാണ്. എനിക്ക് ഇതിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. അതാണ് എക്സോസോംസ്. ഇതൊരു അഡ്വാൻസ്ഡ് എൻകാപ്സുലേഷൻ വിദ്യയാണ്. ഇത് സ്കിൻകെയർ ഘടകങ്ങളെ വളരെ ചെറിയ കണികകളായി മാറ്റുന്നു. അതിനാൽ അവ ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും മികച്ച ഫലം നൽകുകയും ചെയ്യുന്നു. എണ്ണമയം തോന്നിക്കാതെ തന്നെ 10 മടങ്ങ് അധികം ഹൈഡ്രേഷൻ ഇത് നൽകുന്നു." എന്നാണ് കൃതി പറയുന്നത്.
ശരീരത്തിലെ കോശങ്ങൾ പുറത്തുവിടുന്ന അതിസൂക്ഷ്മമായ സന്ദേശവാഹകരാണ് എക്സോസോമുകൾ. “കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുന്ന സൂക്ഷ്മമായ ഡെലിവറി ട്രക്കുകൾ ആയി അവയെ കരുതാം. കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം, കേടുപാടുകൾ തീർക്കൽ , പുനരുജ്ജീവനം എന്നിവയ്ക്ക് സഹായിക്കുന്ന പ്രോട്ടീനുകൾ, ലിപിഡുകൾ, ജനിതക വസ്തുക്കൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു,” എന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. രൂപിക സിംഗ് ഇന്ത്യൻ എക്സ്പ്രസ്.കോമിനോട് പറഞ്ഞു.
Also Read: പാൽ പോലെ തിളക്കമുള്ള ചർമ്മത്തിന് തമന്നയുടെ കിടിലൻ ഫെയ്സ്മാസ്ക്
എക്സോസോമുകളെക്കുറിച്ചുള്ള ഈ ചർച്ചകൾ വെറുതെയല്ലെന്ന് കോസ്മറ്റോളജിസ്റ്റായ ഡോ. ഗീത ഗ്രെവാൾ പറഞ്ഞു. എക്സോസോമുകൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും​ അവർ വ്യക്തമാക്കുന്നുണ്ട്
- ചർമ്മകോശങ്ങളെ കൂടുതൽ കൊളാജനും ഇലാസ്റ്റിനും ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ പുനരുജ്ജീവനവും കേടുപാടുകൾ തീർക്കലും സാധ്യമാക്കുന്നു.
- ചർമ്മത്തിലെ വീക്കവും ചുവപ്പും കുറയ്ക്കുന്നു, ഇത് ചികിത്സകൾക്ക് ശേഷമുള്ള വീണ്ടെടുപ്പിന് സഹായിക്കുന്നു.
- ലേസർ അല്ലെങ്കിൽ മൈക്രോനീഡിലിംഗ് പോലുള്ള ചികിത്സകൾക്ക് ശേഷമുള്ള മുറിവുകൾ വേഗത്തിൽ ഉണക്കുന്നു.
- കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിലൂടെ ചർമ്മത്തിന്റെ ഘടനയും ദൃഢതയും വർദ്ധിപ്പിക്കുന്നു.
- ചർമ്മത്തിന്റെ പ്രതിരോധ പാളി ശക്തിപ്പെടുത്തുകയും ഹൈഡ്രേഷൻ നില മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന് ഡോ. ഗീത പറഞ്ഞു.
- എന്നാൽ ഇവയൊക്കെ വളരെ പരിമിതമായ വിവരങ്ങളാണെന്നും വിശദമായ പഠനങ്ങളും പരീക്ഷണങ്ങളും പരിമിതമാണെന്നും ഡോ. ഗീത കൂട്ടിച്ചേർക്കുന്നുണ്ട്.
എല്ലാ എക്സോസോം ഉൽപ്പന്നങ്ങളും ഒരുപോലെയല്ല. “എക്സോസോമുകൾ ജൈവവസ്തുക്കൾ ആയതിനാൽ അവയുടെ ഉറവിടവും ശുദ്ധിയും നിർണ്ണായകമാണ്. മനുഷ്യരിൽ നിന്നോ സ്റ്റെം സെല്ലുകളിൽ നിന്നോ ആണ് ഇവ എടുക്കുന്നതെങ്കിൽ, അവ കൃത്യമായി ശുദ്ധീകരിക്കുകയും പരിശോധനകൾക്ക് വിധേയമാക്കുകയും വേണം. എഫ്‌ഡിഎ (FDA) ഇതുവരെ കോസ്മെറ്റിക് ആവശ്യങ്ങൾക്കായി എക്സോസോം ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകിയിട്ടില്ല. യുകെ പോലുള്ള ചില രാജ്യങ്ങളിൽ സുരക്ഷാ കാരണങ്ങളാൽ ചില എക്സോസോം ചികിത്സകൾ നിരോധിച്ചിട്ടുമുണ്ട്,” ഡോ. ഗ്രെവാൾ വിശദീകരിച്ചു.
Also Read:മുഖക്കുരുവിനും ചർമ്മ പ്രശ്നങ്ങൾക്കും പ്രകൃതിദത്ത പരിഹാരം; മുറ്റത്തു നിൽക്കുന്ന ഈ ഇല ഉപയോഗിക്കൂ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എക്സോസോം അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിദഗ്ദ്ധർ പങ്കുവെക്കുന്നു:
പാച്ച് ടെസ്റ്റ് നടത്തുക: എക്സോസോമുകൾ സൗമ്യമാണെങ്കിലും, അവ ജൈവപരമായതുകൊണ്ട് ചർമ്മത്തിൽ അലർജി ഉണ്ടോ എന്ന് പരിശോധിക്കാൻ ചെവിക്ക് പിന്നിലോ താടിയെല്ലിലോ ആദ്യം പുരട്ടി നോക്കുക.
പതുക്കെ തുടങ്ങുക: ആഴ്ചയിൽ കുറച്ചുതവണ മാത്രം ഉപയോഗിച്ചു തുടങ്ങുക, ചർമ്മത്തിന്റെ പ്രതികരണം നിരീക്ഷിക്കുക.
വിശ്വസനീയമായ ബ്രാൻഡുകൾ: സുതാര്യതയുള്ളതും സുരക്ഷാ പരിശോധനകൾ നടത്തിയതുമായ ബ്രാൻഡുകൾ മാത്രം തിരഞ്ഞെടുക്കുക.
മറ്റു ഘടകങ്ങൾ ചേർക്കുമ്പോൾ: ഹൈലൂറോണിക് ആസിഡ് അല്ലെങ്കിൽ സെറാമൈഡുകൾ പോലുള്ള മോയ്സ്ചറൈസറുകൾക്കൊപ്പം ഇത് ഉപയോഗിക്കാം. എന്നാൽ റെറ്റിനോയിഡുകൾ അല്ലെങ്കിൽ എക്സ്ഫോളിയേറ്റിംഗ് ആസിഡുകൾക്കൊപ്പം ഉപയോഗിക്കരുത്.
സൺസ്ക്രീൻ ഉപയോഗിക്കുക: സൂര്യപ്രകാശത്തിൽ നിന്നുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുമ്പോഴാണ് ചർമ്മം നന്നായി പുനരുജ്ജീവിപ്പിക്കപ്പെടുന്നത്.
ശരിയായി സൂക്ഷിക്കുക: ചൂടിൽ നിന്നോ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നോ മാറ്റി വെക്കുക, അല്ലെങ്കിൽ ഇവയുടെ ഫലം നഷ്ടപ്പെട്ടേക്കാം.
ഡോക്ടറെ കാണുക: എന്തെങ്കിലും കോസ്മെറ്റിക് ചികിത്സയ്ക്ക് ശേഷമാണ് ഇത് ഉപയോഗിക്കുന്നതെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിന്റെ ഉപദേശം തേടുക.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: ലിപ്സ്റ്റിക് വേണ്ട, ചുണ്ടുകൾ റോസാപ്പൂവ് പോലെ തിളങ്ങാൻ പ്രിയങ്കയുടെ രഹസ്യക്കൂട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us