ഒരു പെൺവീടാണ് നടൻ കൃഷ്ണകുമാറിന്റേത്, മലയാളസിനിമയിലെ തന്നെ അപൂർവ്വമായൊരു താരകുടുംബം. തമ്മിൽ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെൺകുട്ടികൾ, അവരിൽ മൂന്നുപേർ അച്ഛനു പിന്നാലെ​ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. പാട്ടും ചിരിയും ഡാൻസുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെൺപട വീട്.

അച്ഛനു പിന്നാലെ അഹാന, ഇഷാനി, ഹൻസിക എന്നിവരും അഭിനയരംഗത്ത് എത്തി കഴിഞ്ഞു. അഭിനയരംഗത്ത് ഇല്ലെങ്കിലും മകൾ ദിയയും കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ഏറെ സജീവമാണ് ഈ കുടുംബം. കുടുംബത്തിലെ ആറുപേർക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. അടുത്തിടെ ആറുപേർക്കും യൂട്യൂബിന്റെ സിൽവർ പ്ലേ ബട്ടണും ലഭിച്ചിരുന്നു.

ഇപ്പോഴിതാ, കൃഷ്ണകുമാർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. വീട്ടിൽ തന്റെ കുടുംബാംഗങ്ങളെല്ലാം ഉപയോഗിക്കുന്ന, ഹോം മെയ്ഡായി നിർമ്മിക്കാവുന്ന ഒരു ഹെയർ ഓയിൽ പരിചയപ്പെടുത്തുകയാണ് കൃഷ്ണകുമാർ.

വെളിച്ചെണ്ണ, ആവണക്കെണ്ണ, കറിവേപ്പില എന്നീ മൂന്നു ചേരുവകൾ മാത്രമാണ് ഈ ഹെയർ ഓയിൽ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 100 ഗ്രാം ആവണക്കെണ്ണ എന്ന കണക്കിൽ ആണ് ചേരുവകൾ എടുക്കേണ്ടത്. ഇത് ഇരുമ്പ് ചീനച്ചട്ടിയിൽ ഇട്ട് തിളപ്പിച്ച് അതിലേക്ക് കറിവേപ്പില ഉണക്കി പൊടിച്ചതും ചേർത്ത് ചൂടാക്കിയാണ് എണ്ണ തയ്യാറാക്കുന്നത്.

Read more: ഡയറ്റ് പ്രേമികൾക്കൊരു ഹെൽത്തി സാലഡ് പരിചയപ്പെടുത്തി സിന്ധു കൃഷ്ണ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook