Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

Janmashtami 2019 Wishes: കൃഷ്ണ നാമ ജപത്തോടൊപ്പം ശ്രീകൃഷ്ണ ജയന്തി ആശംസകളും കൈമാറാം

Happy Janmashtami 2019 Wishes, Quotes, Messages: ഇഷ്ടകാര്യ സിദ്ധിക്ക് കൃഷ്ണനാമം ജപിക്കുന്നത് അത്യുത്തമമാണ്

Sreekrishna Jayanthi, Sreekrishna Jayanthi 2020, Ashtami Rohini, janmashtami, janmashtami 2020, janmashtami images, krishna birthday, wishes janmashtami, Krishnashtami, SaatamAatham, Gokulashtami, Yadukulashtami, Srikrishna Jayanti, Sree Jayanti, wishes of janmashtami, happy janmashtami, krishna birthday, happy gokulashtami, happy janmashtami images, happy janmashtami images download, happy janmashtami images 2020, happy janmashtami gif pics, happy janmashtami sms, happy janmashtami quotes, janmashtami quotes, happy janmashtami photos, happy janmashtami pics, happy janmashtami wallpaper, happy janmashtami wallpapers, happy janmashtami wishes images, happy janmashtami wishes, happy janmashtami wishes sms, happy janmashtami pictures, ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീകൃഷ്ണജയന്തി

Happy Janmashtami 2019 Wishes, Messages, SMS: കൃഷ്ണഭക്തർക്ക് വിശേഷാൽ ദിവസമാണ് ശ്രീകൃഷ്ണ ജയന്തി. ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ശ്രീകൃഷ്ണ ജയന്തി. ഇന്നേ ദിവസം ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. വിശ്വാസികൾ ഈ ദിവസത്തിൽ വ്രതമെടുത്ത് ഭഗവൽ മന്ത്രങ്ങൾ ജപിക്കും. ഇഷ്ടകാര്യ സിദ്ധിക്ക് കൃഷ്ണനാമം ജപിക്കുന്നത് അത്യുത്തമമാണ്

ശ്രീകൃഷ്ണ ജയന്തി ബാലദിനമായാണ് ബാലഗോകുലം ആചരിക്കുന്നത്. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ പല ഭാഗത്തും ശോഭായാത്രകള്‍ നടക്കും. ജന്മാഷ്ടമി ആഘോഷങ്ങളില്‍ പ്രധാനമാണ് ഉറിയടി. കേരളത്തിലെ പ്രധാന കൃഷ്ണ ക്ഷേത്രമായ ഗുരുവായൂരമ്പലത്തില്‍ ഗംഭീരമായ ആഘോഷങ്ങളാണ് ഇന്നേ ദിവസം നടക്കുക.

Read Here: Krishna Janmashtami Date 2019: ശ്രീകൃഷ്ണ ജയന്തി, കൃഷ്ണനാമം ജപിച്ചാൽ ആഗ്രഹസാഫല്യം

ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണ് അഷ്ടമി രോഹിണി. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജയന്തിയായി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. കൃഷ്ണാഷ്ടമി,ജന്മാഷ്ടമി, അഷ്ടമി രോഹിണി എന്നീ വിവിധ പേരുകളിൽ ആഘോഷം അറിയപ്പെടുന്നു. പ്രാദേശിക അടിസ്ഥാനത്തിൽ ശ്രീകൃഷ്ണ ജയന്തി ദിനം മാറാറുണ്ട്. ഈ വർഷം ഓഗസ്റ്റ് 24 (ശനി) നാണ് രാജ്യത്ത് ഒട്ടുമിക്ക ഇടങ്ങളിലും ആഘോഷം. പക്ഷേ കേരളത്തിൽ ഓഗസ്റ്റ് 23 (വെളളി) നാണ് ശ്രീകൃഷ്ണ ജയന്തി.

അഷ്ടമിരോഹിണി ദിവസം അര്‍ധരാത്രി കഴിയുന്നതുവരെ ഉറങ്ങാതെ കൃഷ്ണഭജനം ചെയ്തിരുന്നാല്‍ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണു വിശ്വാസം. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്. (‘ഓം നമോ നാരായണായ’ എന്ന അഷ്‌ടാക്ഷരമന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷര മന്ത്രവുമാണ് മൂലമന്ത്രങ്ങള്‍). ഈ ദിവസം വിഷ്ണു സഹസ്രനാമം , ഹരിനാമകീർത്തനം , ഭഗവദ്ഗീത, നാരായണീയം എന്നിവ പാരായണം ചെയ്യുന്നതും നല്ലതാണ്.

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് കൃഷ്ണ ഭഗവാന്റെ അനുഗ്രഹത്തിനായി നമുക്കും പ്രാർഥിക്കാം. പ്രാർഥനയ്ക്കൊപ്പം ശ്രീകൃഷ്ണ ജയന്തി ആശംസകളും കൈമാറാം.








Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Krishna janmashtami 2019 wishes

Next Story
ലാക്‌ മേ ഫാഷൻ വീക്കിൽ ഗ്ലാമർ ലുക്കിൽ ദുൽഖറിന്റെ നായികMalavika Mohanan, lakme Fashion Week, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com