ഇരുപത്തിമൂന്നാമത് മിസ് കേരള ഫൈനൽ മത്സരത്തിൽ കിരീടം ചൂടി കോട്ടയം സ്വദേശി ലിസ് ജയ്മോൻ ജേക്കബ്. ഗുരുവായൂർ സ്വദേശി ശാംഭവി ആണ് റണ്ണർ അപ്. നിമ്മി കെ.പോൾ ആണ് സെക്കൻഡ് റണ്ണർ അപ്. കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു മത്സരങ്ങൾ നടന്നത്.
24 യുവതികളാണ് അന്തിമ ഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്നത്. ഫൈനലില്‍ സാരി റൗണ്ട് വിത്ത് ഇന്‍ട്രഡക്ഷന്‍, ഇന്‍ഡോ- വെസ്‌റ്റേണ്‍ കോസ്റ്റ്യൂമില്‍ ക്വസ്റ്റിയന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റിയന്‍ റൗണ്ട് എന്നീ മൂന്നു റൗണ്ടുകളിലായാണു മത്സരം നടന്നത്.
ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യ മത്സരമായ മിസ് കേരളയ്ക്ക് 1999 ലാണ് തുടക്കമായത്.