scorecardresearch

സൺസ്ക്രീൻ എത്ര ഉപയോഗിക്കണം? ശരിയായി ഉപയോഗിക്കേണ്ട വിധം അറിയാം

സൂര്യപ്രകാശം ഏൽക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും സൺസ്‌ക്രീൻ പുരട്ടണം

സൂര്യപ്രകാശം ഏൽക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും സൺസ്‌ക്രീൻ പുരട്ടണം

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
skin, beauty, ie malayalam

പ്രതീകാത്മക ചിത്രം

ചർമ്മ സംരക്ഷണത്തിൽ സൺസ്ക്രീന് വളരെയധികം പ്രാധാന്യമുണ്ട്. സൺസ്ക്രീൻ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ മാത്രമേ അതിന്റെ പ്രയോജനം പൂർണമായും ലഭിക്കൂ. സൺസ്ക്രീനിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ.ജുഷ്യ ഭാട്ടിയ സരിൻ വിശദീകരിച്ചിട്ടുണ്ട്.

Advertisment
  1. ബ്രോഡ് സ്പെക്‌ട്രം എന്ന ലേബലിലുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കണം, അതിനർത്ഥം ഇത് യുവിഎ, യുവിബി രശ്മികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. വെറും എസ്‌പിഎഫ് പോരാ.
  2. മുഖത്തിന് 2 വിരൽ നീളവും മുഖത്തിനും കഴുത്തിനും 3 വിരൽ നീളത്തിലും ഉപയോഗിക്കുക. ചെവികൾ, കഴുത്തിന്റെ പിൻഭാഗം, കൈകളുടെ പിൻഭാഗം, മറ്റ് തുറന്ന ശരീരഭാഗങ്ങൾ എന്നിവ മറക്കരുത്.
  3. സൂര്യപ്രകാശം ഏൽക്കുന്നില്ലെങ്കിലും ഓരോ 2-3 മണിക്കൂറിലും സൺസ്‌ക്രീൻ വീണ്ടും പുരട്ടുക.

സൺസ്ക്രീൻ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം?

ചർമ്മകോശങ്ങൾക്കുള്ള കവചമാണ് സൺസ്‌ക്രീൻ. സൂര്യാഘാതത്തിൽ നിന്ന് അവയെ സംരക്ഷിക്കുന്നു. സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുന്നത് സൂര്യതാപം, സൂര്യാഘാതം, അകാല വാർധക്യം, ചർമ്മ കാൻസർ എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്പാർഷ് ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ.അനീഹ രമേഷ് ബാബു ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

Advertisment
  • സൂര്യപ്രകാശമേൽക്കുന്നത് മൂലം സംഭവിക്കാവുന്ന ചർമ്മത്തിന്റെ അകാല വാർധക്യം തടയാൻ സഹായിക്കുന്നു.
  • സൺബേണുകൾ തടയുന്നു.
  • ഇരുണ്ട ചർമ്മത്തിൽ സാധാരണയായി കാണപ്പെടുന്ന ടാനിങ് തടയുന്നു.
  • ബിസിസി, മെലനോമ, എസ്‌സിസി തുടങ്ങിയ ചർമ്മ കാൻസറുകളിൽ നിന്ന് സംരക്ഷിക്കുന്നു. ഈ രോഗങ്ങൾ ഇന്ത്യൻ ജനസംഖ്യയിൽ അത്ര സാധാരണമല്ല.

സൺസ്ക്രീൻ ഉപയോഗിക്കേണ്ട ശരിയായ വിധം?

ഫെയ്സ് വാഷിനു ശേഷം സൺസ്‌ക്രീൻ ഉപയോഗിക്കണമെന്ന് ഡോ.ബാബു പറഞ്ഞു. സൂര്യപ്രകാശം ഏൽക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും സൺസ്‌ക്രീൻ പുരട്ടണം. ഇത് 2 മണിക്കൂർ സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഓരോ രണ്ട് മണിക്കൂറിലും സൺസ്ക്രീൻ വീണ്ടും പുരട്ടുക എന്നതാണ് ശരിയായ രീതി.

ഏത് തരത്തിലുള്ള ചർമ്മത്തിൽ ഏത് തരത്തിലുള്ള സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്?

വരണ്ട ചർമ്മമുള്ളവർ ക്രീം അടിസ്ഥാനമാക്കിയുള്ള സൺസ്‌ക്രീൻ ഉപയോഗിക്കണം. എണ്ണമയമുള്ള ചർമ്മത്തിന്, സൺസ്ക്രീൻ ജെല്ലുകൾക്ക് മുൻഗണന നൽകണം.

എത്ര സൺസ്ക്രീൻ ഉപയോഗിക്കണം?

ഒരു ചതുരശ്ര സെന്റിമീറ്ററിന് 2 മില്ലിഗ്രാം ഡോസ് ആണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. മുഖത്തും കഴുത്തിന്റെ മുൻഭാഗത്തും, ഏകദേശം ഒരു വിരൽ നീളമുള്ള സൺസ്‌ക്രീൻ പുരട്ടണം.

ഓർക്കേണ്ട ചില കാര്യങ്ങൾ

അൾട്രാവയലറ്റ് എക്സ്പോഷർ സംഭവിക്കുന്നതിനാൽ, മഴയുള്ള അല്ലെങ്കിൽ മേഘാവൃതമായ ദിവസങ്ങളിൽ പോലും സൺസ്ക്രീനുകൾ ഉപയോഗിക്കണം.

Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: