കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടെയും പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും മതിയായ ഉറക്കം ഉറപ്പാക്കുന്നതിലൂടെയും നമ്മുടെ സ്വാഭാവിക പ്രതിരോധശേഷി വളർത്തിയെടുക്കാനാവും. എന്നാൽ ഇതോടൊപ്പം രോഗപ്രതിരോധ ശേഷി ദുർബലമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ അറിയുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളുടെ ആദ്യ സൂചനകളാണ്.

Read More: രാത്രിയിൽ ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? വന്ധ്യതയ്ക്ക് കാരണമാകും

“രോഗപ്രതിരോധ സംവിധാനം നിർമിച്ചിരിക്കുന്നത് ശ്വേത രക്താണുക്കൾ, ലിംഫ് നോഡുകൾ(കോശദ്രാവകം), ആന്റിബോഡികൾ എന്നിവകൊണ്ടാണ്. ഇത് ശരീരത്തെ ബാഹ്യ അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു,” ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധയുമായ പൂജ ബംഗ പറയുന്നു.

ഇനി പറയുന്നവ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ദുർബലമായ പ്രതിരോധശേഷിയുടെ ചില അടയാളങ്ങളും ലക്ഷണങ്ങളുമാണ്.

ഉയർന്ന തോതിലുള്ള സമ്മർദ്ദം

“ദുർബലമായ രോഗപ്രതിരോധ സംവിധാനത്തിന്റെ ആദ്യത്തെ ശ്രദ്ധേയമായ അടയാളം ഉയർന്ന സമ്മർദ്ദ നിലയാണ്. സ്ട്രെസ് ലെവലിനെ അവഗണിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ രോഗപ്രതിരോധ ശേഷിയുടെ ഫലപ്രാപ്തി കുറയ്ക്കുന്നു,” ബംഗ പറയുന്നു.

“ഇത് നമ്മുടെ ശരീരത്തെ അണുബാധകൾക്കെതിരെ പോരാടാനും, ജലദോഷം വയറിളക്കം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ശ്വേത രക്താണുക്കളുടെയും ലിംഫോസൈറ്റുകളുടെയും എണ്ണത്തിൽ കുറവുണ്ടാക്കുന്നതിന് കാരണമാകുന്നു.” പെട്ടെന്ന് വലിയ അളവിൽ ദേഷ്യം വരുന്നതും അസ്വസ്ഥമാകുന്നതും ദുർബലമായ രോഗപ്രതിരോധ ശേഷിയുടെ ഒരു പ്രതിഫലനമാണെന്ന് ഡോക്ടർ പറയുന്നു.

തുടർച്ചയായ ഇൻഫെക്ഷൻ

ശ്വേത രക്താണുക്കൾ കുറയുമ്പോൾ, ശരീരത്തിൽ ഇൻഫെക്ഷനുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. “നിങ്ങൾക്ക് ചെവിയിൽ അഞ്ചിലധികം ഇൻഫെക്ഷനുകൾ ഉണ്ടെങ്കിൽ, വിട്ടുമാറാത്ത ബാക്ടീരിയ സൈനസൈറ്റിസ്, രണ്ട് തവണ ന്യുമോണിയ അല്ലെങ്കിൽ ഒരു വർഷത്തിൽ മൂന്നിൽ കൂടുതൽ തവണ ആൻറിബയോട്ടിക്കുകൾ ആവശ്യമുണ്ടെങ്കിൽ, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.”

ക്ഷീണം

നിങ്ങൾക്ക് രാത്രിയിൽ മതിയായ ഉറക്കം ലഭിക്കുകയാണെങ്കിൽ പോലും ദുർബലമായ രോഗപ്രതിരോധ ശേഷി ദിവസം മുഴുവൻ മന്ദഗതിയിലാകും. കഠിനമായ ജോലികൾ ചെയ്തില്ലെങ്കിൽ പോലും ഇത് ശാരീരികമായ ക്ഷീണവും തളർച്ച ഉണ്ടാക്കാൻ കാരണമാകും

സാവധാനത്തിലുള്ള മുറിവുണക്കം

“ദുർബലമായ രോഗപ്രതിരോധ സംവിധാനത്തിന് പുതിയ ചർമ്മത്തെ വേഗത്തിൽ സൃഷ്ടിക്കാൻ കഴിയില്ല, അതിന്റെ ഫലമായി മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും. ആരോഗ്യകരമായ രോഗപ്രതിരോധ കോശങ്ങളാണ് ചർമ്മത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമ്പോൾ പുതിയ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നത്.”

സന്ധി വേദന

രോഗപ്രതിരോധ ശേഷിയുടെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നാണ് തുടർച്ചയായ സന്ധി വേദന. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വളരെക്കാലം മന്ദഗതിയിലാണെങ്കിൽ, സ്വയം രോഗപ്രതിരോധ തകരാറോ അണുബാധയോ മൂലം രക്തക്കുഴലുകളിൽ വീക്കം വരും. “നിങ്ങളുടെ സന്ധികളുടെ ആന്തരിക പാളിയിലെ വീക്കം മൂലം സന്ധികളിൽ നീര്, സ്റ്റിഫ്നെസ്സ് വേദന എന്നിവ ഉണ്ടാകും,” ഡയറ്റീഷ്യൻ വിശദീകരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook