ഈ വർഷം മറ്റൊരു സെലിബ്രിറ്റി വിവാഹം കൂടി നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏറെ നാളുകളായി പ്രണയത്തിലായ ക്രിക്കറ്റ് താരം കെ.എൽ.രാഹുലും നടി ആദിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഈ വർഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
സൗത്ത് ഇന്ത്യൻ രീതിയിലായിരിക്കും ഇരുവരുടെയും വിവാഹമെന്നും സൂചനയുണ്ട്. ഇരുവരുടെയും ഇൻസ്റ്റഗ്രാമിലെ ഒരുമിച്ചുള്ള ചിത്രങ്ങൾ അധികം വൈകാതെ ഇരുവരും ജീവിതത്തിൽ ഒന്നാകുമെന്നതിന്റെ സൂചനയാണെന്നാണ് ആരാധകർ പറയുന്നത്. നിലവിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് കെ.എൽ.രാഹുൽ. ഐപിഎല്ലിൽ ലക്നൗ സൂപ്പർജയന്റിന്റെ നായകനാണ്. നടൻ സുനിൽ ഷെട്ടിയുടെ മകളാണ് ആദിയ ഷെട്ടി.
2019 ലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2020 ൽ ഇരുവരും ഒരുമിച്ച് ന്യൂഇയർ ആഘോഷിക്കാനായി തായ്ലൻഡിൽ പോയെന്നാണ് റിപ്പോർട്ടുകൾ. ഇതിനുശേഷം ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു തുടങ്ങി.
അതേസമയം, തങ്ങൾ പ്രണയത്തിലാണെന്ന വിവരം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ വിദേശ പര്യടനങ്ങളിൽ രാഹുലിനൊപ്പം ആദിയയയും ഒപ്പം പോകാറുണ്ട്. 2021 നവംബറിൽ ആദിയയുടെ പിറന്നാളിന് രാഹുൽ ആശംസ നേർന്നിരുന്നു.
Read More: പിങ്ക് കുർത്തയിൽ സിംപിൾ ലുക്കിൽ ആലിയ ഭട്ട്; വില അറിയാമോ?