വാലന്റൈൻസ് വാരത്തിലെ ഓരോ ദിവസങ്ങളും കമിതാക്കൾക്ക് ഏറെ സ്‌പെഷ്യലാണ്. വാലന്റൈൻസ് ദിനത്തിനു തൊട്ടുമുൻപുള്ള ദിവസമാണ് ‘കിസ് ഡേ’. ഫെബ്രുവരി 13 ന് ‘കിസ് ഡേ’ ആഘോഷിക്കുമ്പോൾ ഒരു ചുംബനംകൊണ്ട് എന്തൊക്കെ നേട്ടങ്ങൾ ഉണ്ടെന്ന് നമുക്ക് അറിഞ്ഞിരിക്കാം. ചുംബനംകൊണ്ട് മുഖസൗന്ദര്യം വർധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ഒട്ടേറെ ഗുണങ്ങൾ വേറെയുമുണ്ട്.

മനുഷ്യനിൽ സന്തോഷം ജനിപ്പിക്കുന്ന ഹോർമോൺ ഉൽപാദനം വർധിപ്പിക്കാൻ ചുംബനത്തിനു സാധിക്കും. ചുംബിക്കുമ്പോൾ തലച്ചോറിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ചില രാസപദാർത്ഥങ്ങൾ നമുക്ക് കൂടുതൽ ഉന്മേഷം നൽകുകയും സന്തോഷം ജനിപ്പിക്കുകയും ചെയ്യും. ഓക്‌സിടോസിൻ, ഡോപാമിൻ, സെറോടോണിൽ എന്നിവയടങ്ങുന്ന രാസപദാർത്ഥമാണ് ചുംബിക്കുമ്പോൾ തലച്ചോറിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

Read Also: ലൈംഗിക ജീവിതം ഏറ്റവും ആസ്വാദ്യകരമാകുന്നത് നാൽപ്പത് വയസ് കഴിയുമ്പോൾ

ചുംബിക്കുമ്പോൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിൻ എന്ന രാസവസ്‌തു പരസ്‌പര ബന്ധത്തെ കൂടുതൽ ദൃഢമാക്കും. പ്രിയപ്പെട്ടവരുമായുള്ള സൗഹൃദം കൂടുതല്‍ ഊഷ്മളമാക്കും. ബന്ധങ്ങളിൽ ആത്മസംതൃപ്‌തി ലഭിക്കും. മനുഷ്യരിൽ നിരാശ ജനിപ്പിക്കുന്ന കോർട്ടിസോളിന്റെ അളവ് ഉയരാതെ നിയന്ത്രിക്കാൻ ചുംബനത്തിലൂടെ സാധിക്കും. കോർട്ടിസോൾ ലെവൽ ഉയർന്നു നിൽക്കുന്നവരിൽ നിരാശാബോധം കൂടുതലായിരിക്കും. മാനസിക സമ്മർദം കുറയ്‌ക്കാൻ ചുംബനത്തിലൂടെ സാധിക്കും.

Read Also: കെട്ടിപ്പിടിക്കാം, ഗുണങ്ങൾ ചില്ലറയല്ല

ചുംബനത്തിലൂടെ രക്തസമ്മർദം കുറയ്‌ക്കാൻ സാധിക്കും. ഹൃദയത്തിന്റെ പ്രവർത്തനം വേഗത്തിലാക്കുകയും അതിലൂടെ രക്തയോട്ടം കൂടുകയും ചെയ്യും. രക്തക്കുഴലുകളുടെ നീർവീക്കവും രക്തസമ്മർദ്ദവും കുറയ്‌ക്കുന്നത് തലവേദന ഒഴിവാക്കും. സമ്മർദം കുറയ്‌ക്കുന്നതിലൂടെ തലവേദന തടയാനും ചുംബനം സഹായിക്കും.

ദിനംപ്രതി പ്രണയബന്ധിതമായി ചുംബനത്തിൽ ഏർപ്പെടുന്ന കമിതാക്കളിലും പങ്കാളികളിലും സെറം കൊളസ്ട്രോൾ മെച്ചപ്പെടുന്നതായി ചില പഠനങ്ങളിൽ പറയുന്നു. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചുംബനത്തിനു വലിയ സ്ഥാനമുണ്ട്. ലൈംഗികബന്ധത്തിന്റെ സമയം വർധിപ്പിക്കാനും പങ്കാളിയുമായി സ്‌നേഹബന്ധം കൂടുതൽ ദൃഢമാക്കാനും ഇതിലൂടെ സാധിക്കും.

Read Also: വിരക്തിയില്ലാതെ സെക്‌സ് ആസ്വദിക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

ചുംബനംകൊണ്ട് മുഖസൗന്ദര്യം വർധിപ്പിക്കാം. മുഖത്തെ 30 ലേറെ പേശികൾ ചുംബന സമയത്ത് പ്രവർത്തിക്കുന്നു. ചുംബിക്കുമ്പോൾ മുഖത്തെ പേശികൾ കൂടുതൽ സ്വതന്ത്രമാകും. മുഖത്തും കഴുത്തിലും ചുംബിക്കുന്നത് ഏറെ ഗുണകരമാണ്. മുഖത്തെ പേശികൾക്ക് ഉറപ്പ് നൽകും. ഇതിലൂടെ മുഖ ചർമ്മത്തിന് കൂടുതൽ ഉറപ്പും തിളക്കവും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook