മനുഷ്യപരിചരണത്തില്‍ രാജവെമ്പാലയ്ക്ക് ‘സുഖപ്രസവം’. കണ്ണൂരിലെ കൊട്ടിയൂരാണ് സംഭവം. 20 മുട്ടകളാണ് വിരിഞ്ഞത്. മാത്യു വേലിക്കകത്ത് എന്നയാളുടെ പുരയിടത്തിലാണ് രാജവെമ്പാല കൂടൊരുക്കിയത്. പാന്പ് ഗവേഷകരായ പി. ഗൗരീശങ്കര്‍, വിജയ് നീലകണ്ഠന്‍, പി.കെ. ചന്ദ്രന്‍ തുടങ്ങിയവരുടെ 100 ദിവസത്തെ കഠിന പരിചരണത്തിന്റെ ഫലമായാണ് സുഖപ്രസവം.

പാന്പുകളുടെ രാജാവായി രാജവെന്പാലയുടെ കൂടുകൂട്ടൽ പോലും സവിശേഷമാണ്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് മാത്രുവിന്റെ വീടിന് പിന്നിൽ പിരമിഡ് പോലുള്ള രാജവെന്പാലയുടെ കൂട് കണ്ടത്. ഭയം കാരണം നാട്ടുകാർ അതിന് തീയിട്ടു. മുട്ടയിടാനായി രാജവെന്പാല പെട്ടെന്ന് വേറൊരു കൂടൊരുക്കി. ഇതറിഞ്ഞ ഗവേഷകർ വീട്ടുകാരെയും നാട്ടുകാരെയും ബോധവത്കരിച്ച് കൂട് സംരക്ഷിക്കുകയായിരുുന്നു. മഴയിൽ നിന്നും വെയിലിൽ നിന്നും മറ്റു ജന്തുക്കളുടെ ആക്രമണങ്ങളിൽ നിന്നും മുട്ടകളെയും കൂടിനേയും സംരക്ഷിക്കാൻ ഗവേഷകർ കാവലിരുന്നു.

മുട്ടവിരിഞ്ഞു വന്ന കുഞ്ഞുങ്ങളെ ഉള്‍ക്കാട്ടിലേക്ക് വിടുകയും ചെയ്തു.


കടപ്പാട്: മാതൃഭൂമി ന്യൂസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ