സിദ്ധാർത്ഥ്-കിയാര താരവിവാഹത്തിന്റെ വിശേഷങ്ങൾ തീരുന്നില്ല. സംഗീത് ചടങ്ങിന് കിയാര അണിഞ്ഞ ഗോൾഡ് കളർ ലെഹങ്കയുടെ വിശേഷങ്ങളെ കുറിച്ച് ഡിസൈനർ മനീഷ് മൽഹോത്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കെല്ലാം മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് കിയാര അണിഞ്ഞത്.
സംഗീത് ചടങ്ങിന് ഗോൾഡൻ ഓംബ്രെ ലെഹങ്കയാണ് കിയാര അണിഞ്ഞത്. ഭാരമേറിയ ഈ ലെഹങ്കയിൽ തിളങ്ങി നിൽക്കുന്നത് സരോവ്‌സ്‌കി ക്രിസ്റ്റലുകളാണ്. 98000 ഓളം സരോവ്സ്കി ക്രിസ്റ്റലുകളാണ് ലെഹങ്കയിൽ തുന്നിച്ചേർത്തത്. 4000 മണിക്കൂർ എടുത്ത് സൂക്ഷ്മമായാണ് ഈ ലെഹങ്ക തുന്നിയെടുത്തതെന്നും മനീഷ് മൽഹോത്ര പറയുന്നു.
ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം; കിയാരയുടെ വിവാഹമാലയിൽ
വിവാഹത്തിന് കിയാര അണിഞ്ഞ എമറാൾഡ് ആഭരണങ്ങളും ഇതിനകം തന്നെ ആഭരണപ്രേമികളുടെ ശ്രദ്ധ കവർന്നിരുന്നു. ഫെബ്രുവരി ഏഴിന് ജയ്സാൽമീറിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഞായറാഴ്ച മുംബൈയിൽ വച്ച് താരങ്ങൾക്കും സുഹൃത്തുക്കൾക്കുമായി വിവാഹ റിസപ്ഷനും നടത്തിയിരുന്നു. ഇരു ചടങ്ങുകളിലും എമറാൾഡും വജ്രവും ചേർന്ന ആഭരണങ്ങളാണ് കിയാര അണിഞ്ഞത്.
വിവാഹത്തിന് ഡയമണ്ടും സാംബിയൻ എമറാൾഡും (മരതകം) കൊണ്ട് അലങ്കരിച്ച സ്റ്റേറ്റ്‌മെന്റ് നെക്ലേസായിരുന്നു കിയാര അണിഞ്ഞത്. അപൂർവമായ സാംബിയൻ മരതകങ്ങളും അൾട്രാ ഫൈൻ ഹാൻഡ്‌കട്ട് വജ്രങ്ങളുമാണ് ഈ ജ്വല്ലറി സെറ്റിനു മനോഹാരിത നൽകുന്നത്. വിവാഹ റിസപ്ഷനും മരതകം കൊണ്ടുള്ള ആഭരണങ്ങളാണ് കിയാര അണിഞ്ഞത്. മനീഷ് മൽഹോത്രയുടെ ബെസ്പോക്ക് ഡയമണ്ട് ആഭരണ കളക്ഷനിൽ നിന്നുള്ളതാണ് കിയാരയുടെ ആഭരണങ്ങൾ. ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം എന്നാണ് സാംബിയൻ മരതകം വിശേഷിപ്പിക്കപ്പെടുന്നത്.