/indian-express-malayalam/media/media_files/2025/09/24/khusboo-hair-care-fi-1-2025-09-24-10-04-43.jpg)
ഖുശ്ബു
മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ പരിഹാരങ്ങൾക്കായാണ് നമ്മൾ എപ്പോഴും തിരയുന്നത്. എന്നിരുന്നാലും, പ്രായം, ജീവിതശൈലി ശീലങ്ങൾ, വർധിച്ചുവരുന്ന സമ്മർദ്ദ നില എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ മുടിയുടെ ആരോഗ്യം നിലനിർത്തുന്നത് പ്രാധാന്യമുള്ളതായി തീരുന്നുണ്ട്. അടുത്തിടെ അമിതമായ മുടി കൊഴിച്ചിൽ അനുഭവിക്കുന്നുണ്ടോ? എങ്കിൽ നടി ഖുശ്ബു സ്ഥിരമായി ഉഫയോഗിക്കുന്ന ഹെയർ മാസ്ക് ട്രൈ ചെയ്യൂ.
Also Read: തലമുടി വളർച്ചയ്ക്ക് തേയില വെള്ളം ഉപയോഗിക്കേണ്ടത് എങ്ങനെ?
അഭിനയത്തിനായി വ്യത്യസ്ത തരത്തിൽ ദിവസവും സ്റ്റൈലിങ്ങും മറ്റും ചെയ്യുന്നതിനാൽ അതിവേഗം കട്ടി കുറയുകയും കൊഴിഞ്ഞു പോവുകയും ചെയ്യുന്ന മുടി ഇഴകളായിരിക്കാം മിക്ക സെലിബ്രറ്റികളുടെയും പ്രശ്നം. ചെമ്പരത്തിയുടെ പൂവും ഇലയും കൂടാതെ വീട്ടിൽ തന്നെ ലഭ്യമായ ചേരുവകളും ഉപയോഗിച്ചാണ് ഖുശ്ബു ഹെയർ മാസ്ക് തയ്യാറാക്കിയിരിക്കുന്നത്.
Also Read: ഒരു മുറി നാരങ്ങയുണ്ടെങ്കിൽ ഇനി താരനകറ്റാൻ മറ്റൊന്നും വേണ്ട
ചേരുവകൾ
- ഉലുവ
- ചെമ്പരത്തി പൂവ്
- ചെമ്പരത്തി ഇല
- തൈര്
- മുട്ട
- റോസ്മേരി എണ്ണ അല്ലെങ്കിൽ ലാവെൻഡർ
തയ്യാറാക്കുന്ന വിധം
ഉലുവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
ചെമ്പരത്തി പൂവ്, ചെമ്പരത്തിയുടെ ഇലകൾ, ഉലുവ വിത്ത് എന്നിവയിലേയ്ക്ക് തൈര്, മുട്ട, കുറച്ച് ലാവൻഡർ ഓയിൽ എന്നിവ ചേർത്ത് അരച്ചെടുക്കാം.
ഉപയോഗിക്കേണ്ട വിധം
ഇത് തലമുടിയിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കാം. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഒപ്പം കണ്ടീഷൻ ചെയ്യാം.
Also Read: തലമുടി ദിവസം മുഴുവൻ തിളക്കമുള്ളതായിരിക്കും, രാവിലെ ഇത് ഒരു തുള്ളി പുരട്ടൂ
ഗുണങ്ങൾ
- തലമുടിയെ ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കും.
- തലമുടി കെട്ടുപിണഞ്ഞ് പോകുന്നത് തടയുന്നു.
- മുടിയുടെ കൊഴിച്ചിലും പൊട്ടലും കുറയ്ക്കുന്നു.
- ശിരോചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഒരു പിടി ഉലുവ കൈയ്യിലുണ്ടോ? എങ്കിൽ ഇനി 30കളിലും നര മറയ്ക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us