scorecardresearch

തിളക്കമുള്ളതും കട്ടിയുള്ളതുമായ മുടിക്ക് ഖുശ്ബുവിൻ്റെ സീക്രട്ട് ഹെയർ പാക്ക്

അഭിനയത്തിൽ സജീവമായ ഖുശ്ബു തൻ്റെ ആരോഗ്യ കാര്യത്തിലും സൗന്ദര്യ പരിചരണത്തിലും അതീവ ശ്രദ്ധാലുവാണ്. അത്തരത്തിൽ ചർമ്മ മുടി പരിപാലനത്തിൽ തനിക്ക് ഫലപ്രദമായി മാറിയ ചില പൊടിക്കൈകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

അഭിനയത്തിൽ സജീവമായ ഖുശ്ബു തൻ്റെ ആരോഗ്യ കാര്യത്തിലും സൗന്ദര്യ പരിചരണത്തിലും അതീവ ശ്രദ്ധാലുവാണ്. അത്തരത്തിൽ ചർമ്മ മുടി പരിപാലനത്തിൽ തനിക്ക് ഫലപ്രദമായി മാറിയ ചില പൊടിക്കൈകളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Khusbu Sundar Hair Care FI

ഖുശ്ബു സുന്ദർ | ഫൊട്ടോ: ഇൻസ്റ്റഗ്രാം

മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ പരിഹാരങ്ങൾക്കായാണ് നമ്മൾ എപ്പോഴും തിരയുന്നത്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ അമിതമായ ജോലിഭാരവും വർധിച്ചുവരുന്ന സമ്മർദ്ദവും നമ്മുടെ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഇതിനുപുറമെ മോശം ഭക്ഷണരീതിയും അന്തരീക്ഷ മലിനീകരണവും മുടികൊഴിച്ചിലിന് ആക്കം കൂട്ടുന്നു. പലപ്പോഴും വിലകൂടിയ കെമിക്കൽ ചികിത്സകൾ തേടി പോകുന്നവർക്ക് മുന്നിൽ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ വലിയൊരു ആശ്വാസമാണ്.

Advertisment

Also Read: ഇവയിലൊന്ന് മതി, മുടിയഴകിന് ഇനി സ്പാ ചെയ്യേണ്ട

അടുത്തിടെയായി നിങ്ങൾ അമിതമായ മുടി കൊഴിച്ചിൽ അനുഭവിക്കുന്നുണ്ടോ? എങ്കിൽ തെന്നിന്ത്യൻ താരം ഖുശ്ബു തന്റെ കരുത്തുറ്റ മുടിക്കായി സ്ഥിരമായി ഉപയോഗിക്കുന്ന ആ പ്രത്യേക ഹെയർ മാസ്ക് ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. സിനിമയിലെ തിരക്കുകൾക്കിടയിൽ ദിവസേനയുള്ള ഹീറ്റ് സ്റ്റൈലിങ്ങും മറ്റും കാരണം മുടിയുടെ കട്ടി കുറയുന്നതും കൊഴിഞ്ഞു പോകുന്നതും മിക്ക സെലിബ്രിറ്റികളുടെയും പ്രധാന പ്രശ്നമാണ്. ഇതിനൊരു പരിഹാരമായി വീട്ടിൽ തന്നെ ലഭ്യമായ ചെമ്പരത്തിയും ഉലുവയും ചേർത്താണ് ഖുശ്ബു ഈ കൂട്ട് തയ്യാറാക്കുന്നത്.

Also Read: മുടി കറുപ്പിക്കാം ഒപ്പം കൊഴിച്ചിൽ തടയാം, 2 സ്പൂൺ കാപ്പിപ്പൊടി മതി

ചേരുവകൾ

  • ഉലുവ 
  • ചെമ്പരത്തി പൂവ്
  • ചെമ്പരത്തി ഇല
  • തൈര്
  • മുട്ട
  • റോസ്മേരി എണ്ണ അല്ലെങ്കിൽ ലാവെൻഡർ 

തയ്യാറാക്കുന്ന വിധം

  • ഉലുവ ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. 
  • ചെമ്പരത്തി പൂവ്, ചെമ്പരത്തിയുടെ ഇലകൾ, ഉലുവ വിത്ത് എന്നിവയിലേയ്ക്ക് തൈര്, മുട്ട, കുറച്ച് ലാവൻഡർ ഓയിൽ എന്നിവ ചേർത്ത് അരച്ചെടുക്കാം. 

Also Read:അടുക്കളയിൽ ഇത് മാറ്റി വച്ചോളൂ, ഇനി നരച്ച മുടിയോട് വിട പറയാം

ഉപയോഗിക്കേണ്ട വിധം

ഇത് തലമുടിയിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കാം. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഒപ്പം കണ്ടീഷൻ ചെയ്യാം.

ഗുണങ്ങൾ

  • തലമുടിയെ ഹൈഡ്രേറ്റ് ചെയ്യാൻ സഹായിക്കും. 
  • തലമുടി കെട്ടുപിണഞ്ഞ് പോകുന്നത് തടയുന്നു. 
  • മുടിയുടെ കൊഴിച്ചിലും പൊട്ടലും കുറയ്ക്കുന്നു. 
  • ശിരോചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നു. 

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ചർമ്മത്തിന് അഴകും ആരോഗ്യവും നൽകാം, ഉണർന്ന ഉടൻ ഇത് കൂടിക്കൂ

Hair Khushbu Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: