scorecardresearch
Latest News

ശ്രുതി സിത്താര; മിസ് ട്രാൻസ് ഗ്ലോബൽ കിരീടം നേടിയ ആദ്യ മലയാളി

“മിസ് ട്രാൻസ് ഗ്ലോബൽ 2021, ഈ പുഞ്ചിരി എനിക്ക് ഒരുപാട് അർത്ഥമാക്കുന്നു, എന്റെ രാജ്യത്തിന്, എന്റെ സമൂഹത്തിന്, അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ എല്ലാവർക്കുമായി,” ശ്രുതി കുറിച്ചു

“മിസ് ട്രാൻസ് ഗ്ലോബൽ 2021, ഈ പുഞ്ചിരി എനിക്ക് ഒരുപാട് അർത്ഥമാക്കുന്നു, എന്റെ രാജ്യത്തിന്, എന്റെ സമൂഹത്തിന്, അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ എല്ലാവർക്കുമായി," അവർ കുറിച്ചു

മലയാളിയായ ശ്രുതി സിത്താരയാണ് ഈ വർഷത്തെ മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യ മത്സരത്തിൽ വിജയിയായത്. സംസ്ഥാനത്ത് സർക്കാർ ജോലി ലഭിച്ച നാല് ട്രാൻസ്‌ജെൻഡർമാരിൽ ഒരാളായ സിത്താര, തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പുതിയ നേട്ടത്തെക്കുറിച്ച് പറയുന്നുണ്ട്.

“മിസ് ട്രാൻസ് ഗ്ലോബൽ 2021? ഈ പുഞ്ചിരി എനിക്ക് ഒരുപാട് അർത്ഥമാക്കുന്നു? എന്റെ രാജ്യത്തിന് എന്റെ സമൂഹത്തിന്, ട്രാൻസ്ഗ്ലോബൽ ഓർഗനൈസേഷനായി ? അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ എല്ലാവർക്കുമായി? ഇതാ ഞാൻ, ശ്രുതി സിതാര. മിസ് ട്രാൻസ് ഗ്ലോബൽ 2021 ടൈറ്റിൽ വിജയി? ഈ വിജയകരമായ യാത്രയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദി?,” ശ്രുതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഈ വർഷം ലണ്ടനിലായിരുന്നു മിസ് ട്രാൻസ് ഗ്ലോബൽ 2021 നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് മഹാമാരി കാരണം ലണ്ടനിൽ നടക്കാനിരുന്ന ഇവന്റ് റദ്ദാക്കി ഓൺലൈൻ ഇവന്റായി നടത്തുകയായിരുന്നു.

25കാരിയായ സിത്താര കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിൽ പ്രോജക്ട് അസിസ്റ്റന്റായിരുന്നു. മിസ് ട്രാൻസ് ഗ്ലോബൽ 2021 കിരീട നേട്ടത്തിന് ശേഷം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു ശ്രുതിക്ക് ട്വിറ്ററിൽ ആശംസകൾ അറിയിച്ചു. “കേരളത്തിൽ നിന്നുള്ള ശ്രുതി സിത്താര മിസ് ട്രാൻസ് ഗ്ലോബൽ 2021 ആയി തിരഞ്ഞെടുക്കപ്പെട്ടു. നമ്മുടെ സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതികൾക്കും മുൻവിധികൾക്കുമെതിരെയുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ അവൾ നേടിയ കിരീടമാണിത്. കേരളത്തിന് അഭിമാനകരമായ കാര്യം. അഭിനന്ദനങ്ങൾ ശ്രുതി,” മന്ത്രി കുറിച്ചു.

ഈ വർഷം ആദ്യം ആത്മഹത്യ ചെയ്‌ത കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ആർജെ അനന്യ കുമാരി അലക്‌സിനെ പരാമർശിച്ച് “എന്റെ അമ്മയ്ക്കും അനന്യ ചേച്ചിക്കും” ഈ കിരീടം സമർപ്പിച്ചതായി സിത്താര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൊന്നിൽ കുറിച്ചു.

മിസ് ട്രാൻസ് ഗ്ലോബൽ 2021 ന് വേണ്ടിയുള്ള അവളുടെ ഓഡിഷൻ ടേപ്പിൽ, ഈ ടൈറ്റിൽ തന്നെ ആത്മാഭിമാനത്തോടെയും അഭിമാനത്തോടെയും അന്തസ്സോടെയും മുന്നോട്ട് കൊണ്ടുപോവാനും പ്രചോദിപ്പിക്കാനും എന്നെ സഹായിക്കുമെന്ന് ശ്രുതി പറഞ്ഞു. ” എനിക്ക് മാത്രമല്ല, മുഖം മറയ്ക്കുന്ന ഒരു കൂട്ടം ആളുകൾക്കും. ഒരു മനുഷ്യൻ ചെയ്യുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ പ്രാപ്തരാണെന്ന് ലോകത്തെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” അവർ കൂട്ടിച്ചേർത്തു. മത്സരത്തിൽ ഫസ്റ്റ്, സെക്കൻഡ് റണ്ണർ അപ്പ് ആയത് ഫിലിപ്പീൻസ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ്.

ലോകമെമ്പാടുമുള്ള ട്രാൻസ്‌ജെൻഡർ, എൽജിബി പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ആരംഭിച്ച എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ട്രാൻസ് വ്യക്തികൾക്ക് വേണ്ടിയുള്ള ഒരു അന്താരാഷ്ട്ര സൗന്ദര്യ മത്സരമാണ് മിസ് ട്രാൻസ് ഗ്ലോബൽ.

Also Read: കറുപ്പിൽ രാജകുമാരിയെ പോലെ കരിഷ്മ കപൂർ; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Keralas sruthy sithara miss transglobal