ലോകത്തിലെ ഏറ്റവും സുന്ദരമായ വേഷമെന്ത് എന്ന് ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ മലയാളി പറയും മുണ്ടും നേര്യതുമാണ് എന്ന്. കൈത്തറിയില്‍ നെയ്തെടുക്കുന്ന കേരളത്തിന്‍റെ തനത് വേഷം അതിന്‍റെ ലാളിത്യവും തെളിമയും കൊണ്ടാണ് മികച്ചതാവുന്നത്. കോടി നിറത്തില്‍ കസവോ നിറമുള്ള കരയോ, അല്ലെങ്കില്‍ അത് രണ്ടുമോ ചേര്‍ന്നതാണ് വസ്ത്രത്തിലെ നിറങ്ങള്‍. മലയാളിയുടെ അന്തസ്സും അടയാളവുമായി മാറിയ ആ വേഷത്തിനെക്കുറിച്ച് തിരുവിതാംകൂര്‍ രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് പറയുന്നതിങ്ങനെ.

‘ധരിക്കുന്ന വസ്ത്രത്തെ നിർണയിക്കുന്നത് ആ നാട്ടിലെ ചുറ്റുവട്ടമാണ്. ഉദാഹരണത്തിന്, രാജസ്ഥാനിലെ വസ്ത്രങ്ങള്‍ വളരെ വർണാഭമാണ്. കാരണം ചുറ്റിലും നിറമില്ലാത്ത മരുഭൂമിയാണ്. അപ്പോള്‍ വസ്ത്രങ്ങള്‍ക്ക് നിറം കൂടിയേ തീരൂ. കേരളത്തിലെ സ്ഥിതി മറിച്ചാണ്. നിറ സമൃദ്ധമാണ് കേരളം. പച്ച നിറം പ്രത്യേകിച്ചും. അപ്പോള്‍ വസ്ത്രത്തില്‍ നിറം കുറഞ്ഞാലും സാരമില്ല. അതുകൊണ്ടാണ് കോടി നിറം (വെള്ളയല്ല) നമുക്ക് പ്രിയങ്കരമായി തീര്‍ന്നത്.’

 

കൈത്തറി വ്യവസായം കേരളത്തില്‍ പ്രധാനമായും മൂന്നിടങ്ങളിലാണുള്ളത്. തിരുവനന്തപുരത്തെ ബാലരാമപുരം, കണ്ണൂര്‍, ചേന്ദമംഗലം, കൂത്താമ്പിള്ളി എന്നീ സ്ഥലങ്ങളില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ