Malayalam New Year 2019 Wishes: Kerala New Year Wishes, Greetings, SMS, Quotes, Messages, Images for WhatsApp, Facebook: പ്രളയ ദുരിതത്തിലും പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. കാലവർഷക്കെടുതിയിൽ സർവതും നഷ്ടപ്പെട്ടവരുടെയുളളിൽ പൊന്നിൻ ചിങ്ങപ്പുലരി ആശ്വാസ കിരണമാവുകയാണ്. പ്രളയ ദുരിതത്തെ അതിജീവിച്ച്, തകർന്നെന്നു കരുതിയ ജീവിതം വീണ്ടും കരുപിടിപ്പിക്കാൻ കഴിയുമെന്ന് ഓരോരുത്തരും കരുതുന്നു. കഴിഞ്ഞ വർഷത്തെ ചിങ്ങമാസവും ഓണവും പ്രളയത്തിൽ പെട്ടുപോയിരുന്നു. എന്നാൽ ഇത്തവണ ചിങ്ങം പിറക്കുന്നതിനു മുൻപ് പ്രളയ ഭീഷണി കഴിഞ്ഞു എന്ന് ആശ്വസിക്കാം.
കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം.
ചിങ്ങ മാസത്തിലാണ് കേരളീയരുടെ ഉത്സവമായ ഓണം. ചിങ്ങമാസത്തിലെ തിരുവോണനാളാണ് കേരളീയർ ഓണമായി ആഘോഷിക്കുന്നത്. ചിങ്ങം പിറന്നാൽ പിന്നെ എങ്ങും പൂക്കൾ കൊണ്ട് നിറയും. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ തുടങ്ങി എണ്ണമറ്റ പൂക്കൾ ചുറ്റും പൂത്തുനിറഞ്ഞു നിൽക്കും. ചിങ്ങത്തിലെ അത്തം പിറന്നു കഴിഞ്ഞാൽ ഓണപൂക്കളം മുറ്റത്ത് നിറയും. അത്തം പത്തിനാണ് തിരുവോണം.
കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാറി ചിങ്ങപ്പുലരി പിറക്കുന്ന ദിനത്തിൽ സർവഐശ്വര്യങ്ങളും ഉണ്ടാവട്ടെ. എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
Read Here: Malayalam New Year 2020 Wishes: ചിങ്ങപ്പുലരിയിൽ പ്രിയപ്പെട്ടവർക്ക് നേരാം പുതുവത്സരാശംസകൾ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook