നടി മേനകയുടെ മകൾ കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികമാരിലൊരാളാണ്. മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളിൽ കീർത്തി അഭിനയിക്കുന്നുണ്ട്. ‘വാശി’യാണ് കീർത്തിയുടെ അവസാനമായി റിലീസിനെത്തിയ മലയാള ചിത്രം. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.
ഷിമ്മറി മെറ്റീരിയലിൽ ഒരുക്കിയ ഗൗൺ അണിഞ്ഞുള്ള കീർത്തിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വ്യത്യസ്ത നിറങ്ങളുള്ള ഗൗൺ താരത്തിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നുണ്ട്. ഹാൾട്ടർ നെക്കാണ് ഗൗണിന്റെ പ്രത്യേകത.
ജോജെറ്റ് മെറ്റീരിയലിലാണ് ഗൗൺ ഒരുക്കിയത്. അയിഷ റാവൂ ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 39,900 ആണ് ഗൗണിന്റെ വില.അവാർഡ് നിശയ്ക്കായി താരം അണിഞ്ഞതാണെന്നാണ് വ്യക്തമാകുന്നത്.
നാനി പ്രധാന കഥാപാത്രമായെത്തുന്ന ‘ദസറ’ ആണ് കീർത്തിയുടെ പുതിയ ചിത്രം. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ദസറ നിർമ്മിക്കുന്നത്. നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് സംവിധായകൻ. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ കലാസംവിധാനം.