scorecardresearch

Latest News

സാരിക്കൊപ്പം കോട്ടും; പുതിയ ലുക്കിൽ കീർത്തി സുരേഷ്

സാരിക്കൊപ്പം കോട്ടും ധരിച്ച് പുതിയ ലുക്കിലാണ് കീർത്തിയുള്ളത്

keerthy suresh, actress, ie malayalam

തനിക്കേറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങളിലൊന്നാണ് സാരിയെന്ന് കീർത്തി സുരേഷ് പലതവണ പറഞ്ഞിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ശരിയാണെന്നു സോഷ്യൽ മീഡിയയിലെ ചിത്രങ്ങളിൽനിന്നും വ്യക്തമാണ്. സാരിയിലുള്ള ചിത്രങ്ങൾ കീർത്തി ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.

മഞ്ഞ സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് കീർത്തി ഇപ്പോൾ പങ്കുവച്ചിട്ടുള്ളത്. സാരിക്കൊപ്പം കോട്ടും ധരിച്ച് പുതിയ ലുക്കിലാണ് കീർത്തിയുള്ളത്. കാതിലും കഴുത്തിലും വലിയ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്.

അടുത്തിടെ ചുവപ്പ് ബനാറസ് സാരിയിലുളള ചിത്രങ്ങൾ കീർത്തി പോസ്റ്റ് ചെയ്തിരുന്നു. സാരിക്ക് ഇണങ്ങും വിധമുളള ചുവപ്പ് വളകളാണ് കീർത്തി അണിഞ്ഞത്. കഴുത്തിൽ വലിയൊരു നെക്ലേസും കാതിൽ ജിമിക്കിയും താരം അണിഞ്ഞിരുന്നു.

മലയാളത്തിൽ കീർത്തി അഭിനയിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയേറ്ററിൽ എത്താനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാതെ’ ആണ് കീർത്തിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം.

Read More: എന്നെന്നും പ്രിയപ്പെട്ടവൾ, കീർത്തിയ്ക്ക് പിറന്നാൾ ആശംസയുമായി സാമന്ത

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Keerthy suresh in beautiful yellow saree

Best of Express