ചുവപ്പിൽ അതിസുന്ദരിയായി കീർത്തി സുരേഷ്, ചിത്രങ്ങൾ

സാരിയോട് കീർത്തിക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ട്

keerthy suresh, actress, ie malayalam

തമിഴിലും തെലുങ്കിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് കീർത്തി സുരേഷ്. ഇൻസ്റ്റഗ്രാമിൽ സാരിയിലുളള പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ചുവപ്പ് ബനാറസ് സാരിയിലുളള ചിത്രങ്ങളാണ് കീർത്തി പോസ്റ്റ് ചെയ്തത്. സാരിയിൽ കീർത്തിയെ കാണാൻ അതിസുന്ദരിയായിരുന്നു.

സാരിക്ക് ഇണങ്ങും വിധമുളള ചുവപ്പ് വളകളാണ് കീർത്തി അണിഞ്ഞത്. കഴുത്തിൽ വലിയൊരു നെക്ലേസും കാതിൽ ജിമിക്കിയും താരം അണിഞ്ഞിരുന്നു. കീർത്തിയുടെ പുതിയ ചിത്രങ്ങൾ കണ്ട ആരാധകർ ദേവതയെന്നാണ് താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

സാരിയോട് കീർത്തിക്ക് പ്രത്യേകമൊരു ഇഷ്ടമുണ്ട്. തനിക്കേറെ ഇഷ്ടപ്പെട്ട വസ്ത്രങ്ങളിലൊന്നാണ് സാരിയെന്ന് കീർത്തി മുൻപ് പറഞ്ഞിട്ടുണ്ട്.

മലയാളത്തിൽ കീർത്തി അഭിനയിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയേറ്ററിൽ എത്താനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. രജനികാന്ത് നായകനാവുന്ന ‘അണ്ണാതെ’ ആണ് കീർത്തിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം.

Read More: ഞാനും നൈക്കും ഹയ്സ്റ്റിന് തയ്യാർ; ‘ബെല്ല ചാവോ’ പാടി കീർത്തി സുരേഷ്

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Keerthy suresh in beautiful red banarasi saree

Next Story
യോഗ ചെറുപ്പക്കാർക്ക് മാത്രമുളളതോ? ചില തെറ്റിദ്ധാരണകൾyoga, health, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X