തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ നായികമാരിലൊരാളാണ് കീർത്തി സുരേഷ്. തനിക്കേറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങളിലൊന്നാണ് സാരിയെന്ന് കീർത്തി പലതവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. സാരിയിലുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
പച്ചസാരിയിലുള്ള ചിത്രങ്ങളാണ് കീർത്തി ഷെയർ ചെയ്തത്. ‘അലൈ പായുതേ’ സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൊന്നായ പച്ചൈനിറമേ എന്നായിരുന്നു ഫൊട്ടോയ്ക്ക് ക്യാപ്ഷനായി കീർത്തി കുറിച്ചത്. പച്ച സാരിയിൽ അതിസുന്ദരിയായിരുന്നു കീർത്തി. അനുപമ പരമേശ്വരൻ, കല്യാണി പ്രിയദർശൻ, നൈല ഉഷ അടക്കമുള്ള താരങ്ങൾ ഫൊട്ടോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
മലയാളത്തിൽ കീർത്തി അഭിനയിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ തിയേറ്ററിൽ എത്താനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്.
Read More: സാരിക്കൊപ്പം കോട്ടും; പുതിയ ലുക്കിൽ കീർത്തി സുരേഷ്