scorecardresearch

ബോൾഡ് ആൻഡ് സ്റ്റൈലിഷ് ബ്യൂട്ടിയായി കീർത്തി സുരേഷ്; ചിത്രങ്ങൾ

തെലുങ്കിൽ മഹേഷ് ബാബു നായകനാകുന്ന ‘സര്‍ക്കാരു വാരി പട്ട’യാണ് കീര്‍ത്തി സുരേഷിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം

keerthy suresh, actress, ie malayalam

തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് കീർത്തി സുരേഷ്. ‘മഹാനടി’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയതോടെയാണ് കീർത്തിയുടെ പ്രതിഫലം ഉയർന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കൈനിറയെ ചിത്രങ്ങളാണ് കീർത്തിക്ക്.

സോഷ്യൽ മീഡിയയിലും ആക്ടീവാണ് കീർത്തി സുരേഷ്. ഇടയ്ക്കിടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

തെലുങ്കിൽ മഹേഷ് ബാബു നായകനാകുന്ന ‘സര്‍ക്കാരു വാരി പട്ട’യാണ് കീര്‍ത്തി സുരേഷിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന പുതിയ ചിത്രം. മേയ് 12 നാണ് സിനിമ റിലീസിന് എത്തുക.

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മാണ് കീര്‍ത്തി സുരേഷിന്റേതായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ‘വാശി’യാണ് കീർത്തിയുടെ അടുത്ത മലയാള സിനിമ. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. കീർത്തിയുടെ അച്ഛൻ സുരേഷ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ‘വാശി’ സംവിധാനം ചെയ്യുന്നത് നടൻ എന്ന നിലയിലും ശ്രദ്ധേയനായ വിഷ്‍ണു ജി.രാഘവാണ്.

Read More: ഷൂട്ടിങ് സെറ്റിൽ കീർത്തി സുരേഷിന്റെ ‘ഗാന്ധാരി’ ഡാൻസ്; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Keerthy suresh bold and stylish photos