മഴക്കാലത്ത് എണ്ണമയം, മുഖക്കുരു, തടിപ്പുകൾ ഇവയെല്ലാം സാധാരണമാണ്. ചില ഓയിൽമെന്റുകളും മരുന്നുകളും ഇത്തരം ചർമ്മസംരക്ഷണ പ്രശ്നങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും പൂർണമായും മോചനം നേടാൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ വിദഗ്ധർ നിർദേശിക്കാറുണ്ട്.
മഴക്കാലത്ത് ചർമ്മസംരക്ഷണ പ്രശ്നങ്ങളെ അകറ്റി നിർത്താൻ ഭക്ഷണക്രമം പച്ചക്കറികളും പഴങ്ങളും നിറഞ്ഞതാണെന്ന് ഉറപ്പാക്കുക. ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന അത്തരത്തിലുള്ള ഒരു ‘മൺസൂൺ പഴം’ ആണ് പ്ലം. ഈ പഴത്തിന്റെ ഗുണങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
മുഖക്കുരു ചെറുക്കുക: ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കാരണം, പ്ലം മുഖക്കുരുവിനെ ചെറുക്കാൻ വളരെ സഹായകരമാണ്. ചർമ്മത്തിലെ അധിക എണ്ണ നീക്കം ചെയ്യാനും ഇവ സഹായിക്കുന്നു. കൂടാതെ, വിറ്റാമിൻ എയുടെ ഉള്ളടക്കം കാരണം, മുഖക്കുരു വന്നതിന്റെ പാടുകൾ കുറയ്ക്കാനും പ്ലം സഹായിക്കും.
പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുക: കൊളാജന്റെ കുറവ് പലപ്പോഴും ചർമ്മത്തെ മങ്ങിയതും നിർജീവവുമാക്കുന്നു. ഹൈഡ്രോക്സിപ്രോലിൻ, ഹൈഡ്രോക്സിലൈസിൻ എന്നിവയുടെ ഉൽപാദനത്തിന് ആവശ്യമായ വിറ്റാമിൻ സി പ്ലം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് വേരുകളിൽ നിന്ന് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചുളിവുകളും വാർധക്യത്തിന്റെ മറ്റ് ലക്ഷണങ്ങളും കുറയ്ക്കുകയും ചെയ്യുന്നു.
സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു: സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന് കേടുപാടുകൾ വരുത്താം. വിറ്റാമിൻ സി, ഇ എന്നിവയ്ക്കൊപ്പം ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകൾ പ്ലംസിലുണ്ട്, ഇത് സൂര്യരശ്മികൾക്കെതിരെ ഫലപ്രദമായ കവചം നൽകുകയും സൂര്യാഘാതം കുറയ്ക്കുകയും ചെയ്യുന്നു.