രൺബീർ കപൂറിനൊപ്പമുളള പുതിയ ചിത്രമായ ജഗ്ഗ ജാസൂസിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇപ്പോൾ കത്രീന കെയ്ഫ്. അടുത്തിടെ അബുദാബിയിൽ നടന്ന സിമ അവാർഡ് ഷോയിലും കത്രീന രൺബീറിനൊപ്പം പങ്കെടുത്തിരുന്നു. അവാർഡ് നിശയിൽ നല്ല കിടിലൻ ലുക്കിലാണ് കത്രീന എത്തിയത്.

കത്രീനയുടെ ഫാഷനും സ്റ്റെലും എല്ലാ തവണയും പോലെ അവാർഡ് ഷോ കഴിഞ്ഞപ്പോഴും ചർച്ചയായി. മഞ്ഞ നിറത്തിലുളള ഗൗണായിരുന്നു കത്രീനയുടെ വേഷം. വളരെ സിംപിളായ മേക്കപ്പും ആഭരണങ്ങളുമാണ് അണിഞ്ഞിരുന്നത്. റോയൽ ലുക്ക് തോന്നിക്കുന്ന വിധത്തിലുളളതായിരുന്നു കത്രീനയുടെ ഫാഷൻ. രൺബീറിന്റെ കൈപിടിച്ചെത്തിയ കത്രീന അവാർഡ് ഷോയ്ക്കെത്തിയ മുഴുവൻ പേരുടെയും മനം കവർന്നു.

അടുത്തിടെയാണ് കത്രീന ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. തന്റെ ഫാഷൻ ചിത്രങ്ങൾ ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിലൂടെ കത്രീന ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. പ്രണയബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞശേഷം കത്രീനയും രൺബീറും ഒന്നിക്കുന്ന ചിത്രമാണ് ജഗ്ഗ ജാസൂസ്. അതിനാൽതന്നെ ചിത്രം വെളളിത്തിരയിൽ എത്തുന്നതും കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. ഈ മാസം 14 ന് ചിത്രം തിയേറ്ററിലെത്തും.

@katrinakaif @tonywardcouture

A post shared by Tanya Ghavri (@tanghavri) on

Jagga and jughead play dress up picture by @pinkvilla

A post shared by Tanya Ghavri (@tanghavri) on

katrina kaif, siima awards

katrina kaif, siima awards

katrina kaif, siima awards

katrina kaif, siima awards

katrina kaif, siima awards

katrina kaif, siima awards

katrina kaif, siima awards

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook