കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഗോള ബ്രാന്‍ഡ് അംബാസിഡറായി ഇനി പ്രമുഖ ബോളിവുഡ് താരം കത്രീന കെയ്ഫും. ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും ആരാധകരുള്ള കത്രീനയ്ക്ക് ഉപയോക്താക്കളുമായി കൂടുതല്‍ മികച്ച ബന്ധങ്ങള്‍ സ്ഥാപിക്കാനാകുമെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. ഭാവിയില്‍ ഇന്ത്യയിലും ആഗോളതലത്തിലും വളര്‍ച്ച നേടാന്‍ ഇതുവഴി സാധിക്കുമെന്ന് കല്യാണരാമന്‍ പറഞ്ഞു.

കല്യാണിന്റെ സ്വര്‍ണം, ഡയമണ്ട് ആഭരണ ശേഖരത്തിന്റെ പ്രചാരണത്തിന് കത്രീന നേതൃത്വം നൽകും. പുതിയതായി പുറത്തിറക്കുന്ന കല്യാണിന്റെ ടെലിവിഷന്‍ പരസ്യങ്ങളില്‍ കത്രീനയായിരിക്കും പ്രത്യക്ഷപ്പെടുക.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ഇന്ത്യയിലെയും പടിഞ്ഞാറന്‍ ഏഷ്യയിലെയും ഷോറൂമുകളില്‍ ഉപയോക്താക്കളുമായുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതും കത്രീനയായിരിക്കും.

കമ്പനിയുടെ പ്രചാരണത്തില്‍ പ്രത്യേകിച്ച് വടക്കും പടിഞ്ഞാറുമുള്ള വിപണികളില്‍ കല്യാണിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, നാഗാര്‍ജുന, പ്രഭു, ശിവരാജ് കുമാര്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം കത്രീന കെയ്ഫും പ്രത്യക്ഷപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ