scorecardresearch
Latest News

ഇന്ദ്രനീലക്കല്ല് പതിച്ച കത്രീന കെയ്ഫിന്റെ വിവാഹ മോതിരത്തിന്റെ വില അറിയേണ്ടേ?

ഡയമണ്ടും പ്ലാറ്റിനവും കൊണ്ടാണ് വിവാഹ മോതിരം നിർമ്മിച്ചിട്ടുള്ളത്

ഇന്ദ്രനീലക്കല്ല് പതിച്ച കത്രീന കെയ്ഫിന്റെ വിവാഹ മോതിരത്തിന്റെ വില അറിയേണ്ടേ?

ബോളിവുഡിന്റെ പ്രിയതാരങ്ങളായ വിക്കി കൗശലിന്റെയും കത്രീന കെയ്ഫിന്റെയും വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിലായിരുന്നു വിവാഹ ചടങ്ങുകൾ. കത്രീനയുടെ വിവാഹ മോതിരത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പ്രശസ്ത അമേരിക്കൻ ജുവലറി കമ്പനിയായ ടിഫാനി ആൻഡ് കോ ഡിസൈൻ ചെയ്ത ടിഫാനി സോളെസ്റ്റ് എന്ന മോതിരമാണ് കത്രീന അണിഞ്ഞത്. ഡയമണ്ടും പ്ലാറ്റിനവും കൊണ്ടാണ് വിവാഹ മോതിരം നിർമ്മിച്ചിട്ടുള്ളത്. മോതിരത്തിൽ പതിച്ചിരുന്ന ഇന്ദ്രനീലക്കല്ലാണ് മുഖ്യ ആകർഷണം. 9,800 യുഎസ് ഡോളർ അഥവാ 7,41,000 രൂപയാണ് വില.

വിക്കി-കത്രീന വിവാഹത്തിൽ കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ചിരുന്നു.

“ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോൾ നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹവും തേടുന്നു.” ചിത്രങ്ങൾക്കൊപ്പും വിക്കിയും കത്രീനയും കുറിച്ചു.

ബോളിവുഡിലെ ഏറ്റവും പുതിയ വമ്പൻ വിവാഹമായിരുന്നെങ്കിലും, വിവാഹത്തിന്റെ മുഴുവൻ കാര്യവും അതീവ രഹസ്യമായി സൂക്ഷിച്ചു. ഫോട്ടോകൾ എടുക്കില്ലെന്നതടക്കമുള്ള കരാറോടു കൂടിയായിരുന്നു വിവാഹത്തിൽ അതിഥികളെ പ്രവേശിപ്പിച്ചത്. വിവാഹചടങ്ങിൽ നിന്നുമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാൻ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.

Read More: കത്രീന- വിക്കി വിവാഹം: 80 കോടിയ്ക്ക് വിവാഹ വീഡിയോ വാങ്ങി ആമസോൺ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Katrina kaif tiffany wedding ring costs a whopping rs 7 4 lakh