ഫ്ളോറൽ പ്രിന്റഡ് ഡ്രസ്സുകൾക്ക് എന്നും പ്രിയമേറെയാണ്. ഇപ്പോഴിതാ, ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ ഫ്ളോറൽ പ്രിന്റഡ് ഡ്രസ്സുകളും ഫാഷൻ ലോകത്ത് ചർച്ചയാവുകയാണ്. സൽമാൻ ഖാനൊപ്പം താൻ അഭിനയിക്കുന്ന ‘ഭാരത്’ എന്ന ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോൾ കത്രീന അണിഞ്ഞ സബ്യസാചി മുഖർജി ഡിസൈൻ സാരിയാണ് ഏറ്റവും പുതിയ വിശേഷം.

ബ്ലഷ് പിങ്ക് നിറത്തിലുള്ള ഫ്ളോറൽ പ്രിന്റഡ് സാരിയ്ക്ക് ഒപ്പം മാച്ചിംഗായ ഫുൾ സ്ലീവ് ബ്ലൗസ് അണിഞ്ഞാണ് കത്രീന എത്തിയത്. താനിയ ഗാവ്റിയായിരുന്നു കത്രീനയുടെ സ്റ്റൈലിസ്റ്റ്. സാരിയ്ക്ക് ഒപ്പം ബംഗാൾ ടൈഗർ മോട്ടിഫ് ബെൽറ്റും ഡിസൈനർ ഇയർ റിംഗും അണിഞ്ഞിരുന്നു. നൂഡ് ലിപ്പ് ഷെയ്ഡും സ്മോക്കി ഐ മേക്കപ്പും കത്രീനയുടെ ലുക്കിനെ വേറിട്ടതാക്കി.

സൽമാൻ ഖാനൊപ്പം കത്രീന അഭിനയിക്കുന്ന ‘ഭാരത്’ ജൂൺ അഞ്ചിനാണ് റിലീസിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി തിരക്കിലാണ് കത്രീന കൈഫ്.

അടുത്തിടെ, ഗൗരി & നൈനിക ഡിസൈനിലുള്ള മനോഹരമായ ഫ്ളോറൽ പ്രിന്റഡ് ഗൗൺ അണിഞ്ഞെത്തിയപ്പോഴും കത്രീന ഏറെ ശ്രദ്ധ നേടിയിരുന്നു. ലളിതമായ ഡയമണ്ട് സ്റ്റഡുകളാണ് അന്ന് ഗൗണിനൊപ്പം കത്രീന അണിഞ്ഞത്. താനിയ ഗാവ്റി തന്നെയായിരുന്നു സ്റ്റൈലിസ്റ്റ്.

View this post on Instagram

@kalyanjewellers_official

A post shared by Katrina Kaif (@katrinakaif) on

View this post on Instagram

Back 2 back promotions

A post shared by Katrina Kaif (@katrinakaif) on

‘ഭാരതി’ന്റെ പ്രമോഷനിൽ ഉടനീളം ഫ്ളോറൽ പ്രിന്റഡ് ഡിസൈനിലുള്ള ഡ്രസ്സുകൾക്കാണ് കത്രീന പ്രാമുഖ്യം നൽകിയിരിക്കുന്നതെന്നു പറയേണ്ടിവരും.

View this post on Instagram

@katrinakaif x @altuzarra #bharat

A post shared by Tanya Ghavri (@tanghavri) on

Read more: ഫിലിംഫെയർ അവാർഡ്: റെഡ്കാർപെറ്റിൽ തലയെടുപ്പോടെ കത്രീനയും സോനവും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook