ആരാധകരുടെ ഇഷ്‌ട താരമാണ് കത്രീന കെയ്‌ഫ്. സിനിമയിലായാലും മറ്റു പൊതു വേദികളിലായാലും സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്താറ്. ഏത് വേദിയിലുമാവട്ടെ ആരാധകരുടെ മനം കവരാറുണ്ട് ഈ ബോളിവുഡ് സുന്ദരി. ഇൻസ്റ്റ്ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത് മുതൽ വ്യത്യസ്‌തമായ നിരവധി ചിത്രങ്ങളാണ് കത്രീന പോസ്റ്റ് ചെയ്യുന്നത്.

ജാഗാ ജസൂസ, ടൈഗർ സിന്ദ ഹൈ എന്നിവയാണ് കത്രീനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ജാഗാ ജസൂസയിൽ രൺബീർ കപൂറിനൊപ്പമാണ് കത്രീനയെത്തുന്നത്. ജാഗാ ജസൂസയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് കത്രീനയിപ്പോൾ. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജാഗ ജസൂസ ജൂലൈയിലാണ് പ്രദർശനത്തിനെത്തുക.

വളരെ സിംപിളും എന്നാൽ മനോഹരമായ വസ്‌ത്രങ്ങളും സ്‌റ്റൈലുമായാണ് കത്രീന എത്താറ്.

katrina kaif, actress

(Source: Varinder Chawla)

katrina kaif, actress

(Source: Varinder Chawla)

സൽമാൻ ഖാനാണ് ടൈഗർ സിന്ദ ഹൈയിലെ നായകൻ. അലി അബ്ബാസ് സഫറാണ് ടൈഗർ സിന്ദ ഹൈ സംവിധാനം ചെയ്യുന്നത്. ഡിസംബറിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ