ബോളിവുഡ് നടി കത്രീന കെയ്ഫ് ഫാഷൻ പ്രേമിയാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഫാഷനിലെ തിരഞ്ഞെടുപ്പിൽ താരത്തിന് ഒരിക്കലും തെറ്റു പറ്റാറില്ല. പൊതുവേദികളും സിനിമാ പ്രൊമോഷനുകളിലും കത്രീന നല്ല സ്റ്റൈലൻ ലുക്കിലാണ് എത്താറുളളത്. കത്രീന പങ്കുവച്ചൊരു വീഡിയോയിലെ താരത്തിന്റെ വസ്ത്രത്തെക്കുറിച്ചാണ് ഇപ്പോൾ ആരാധക സംസാരം.
പിങ്ക് വസ്ത്രത്തിൽ വളരെ സന്തോഷവതിയായുളള താരത്തിന്റെ ചിത്രങ്ങൾ കോർത്തിണക്കിയുളളതാണ് വീഡിയോ. ഫാഷൻ ബ്രാൻഡായ ഇസബൽ മറാന്റിന്റെ വസ്ത്രമാണ് കത്രീന ധരിച്ചിട്ടുളളത്. ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ വസ്ത്രത്തിന്റെ വില കൊടുത്തിട്ടുണ്ട്.
690 യുഎസ് ഡോളറാണ് വസ്ത്രത്തിന്റെ വിലയായി കൊടുത്തിട്ടുളളത്, ഏകദേശം 51,000. എന്നാൽ ഇപ്പോൾ ഡിസ്കൗണ്ടിൽ ഈ വസ്ത്രം വാങ്ങാവുന്നതാണ്. 414 യുഎസ് ഡോളർ, അതായത് 30,859 രൂപയ്ക്ക് ഡിസ്കൗണ്ടിൽ കത്രീന അണിഞ്ഞ വസ്ത്രം വാങ്ങാനാവും.
Read More: സോനം കപൂറിന്റെ വസ്ത്രത്തിന്റെ വില കേട്ട് അതിശയിച്ച് ആരാധകർ

അക്ഷയ് കുമാർ നായകനായ സൂര്യവൻഷി ചിത്രമാണ് കത്രീനയുടേതായി റിലീസിനൊരുങ്ങുന്നത്. കോവിഡ് കാരണം ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്.