മകൻ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് മുകേഷ് അംബാനി മുംബൈയിലെ തന്റെ വസതിയിൽ ഗംഭീരമായ പാർട്ടി ഒരുക്കിയത്. പാർട്ടിക്ക് ബി ടൗണിലെ പേരെടുത്ത താരങ്ങളെല്ലാം എത്തി. ആകാശ് അംബാനിയുടെ കാമുകിയെന്ന് വാർത്തകളിൽ ഇടം നേടിയ നടി കത്രീന കെയ്ഫും വിവാഹിതരാകാൻ പോകുന്ന ആകാശിനും ശ്ലോകയ്ക്കും ആശംസ നേരാനെത്തി.
പാർട്ടിക്കെത്തിയ കത്രീനയുടെ വേഷം ആരുടെയും ശ്രദ്ധ നേടുന്നതായിരുന്നു. വളരെ സിംപിളായാണ് കത്രീന എത്തിയത്. ലൂയിസ ബെക്കാറിയ ബ്രാൻഡ് ആയിരുന്നു കത്രീന ധരിച്ചിരുന്നത്. പിങ്ക് നിറത്തിലുളള മിഡിയും ഷീർ ബട്ടർഫ്ലൈ സ്ലീവ്സും ഒപ്പം മുത്തുകൾ പതിച്ച ബെൽറ്റുമായിരുന്നു കത്രീനയുടെ വേഷം. പാർട്ടിക്കെത്തിയ കരീന തന്റെ വസ്ത്രത്തിലൂടെ ഏവരുടെയും പ്രശംസ നേടിയെന്നത് പറയാതിരിക്കാനാവില്ല.
വസ്ത്രം കാണാൻ ഭംഗിയുളളതാണെങ്കിലും അതിന്റെ വില കേട്ട് നെറ്റി ചുളിക്കുകയാണ് ആരാധകർ. 3248 യുഎസ് ഡോളർ (ഏകദേശം 2,10,583 രൂപ) ആയിരുന്നു കത്രീനയുടെ വസ്ത്രത്തിന്റെ വില.
ശനിയാഴ്ച ഗോവയില്‍ വച്ചാണ് റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മൂത്ത മകന് ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം നടന്നത്. അടുത്ത കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് കാമുകിയായ ശ്ലോക മേഹ്തയ്ക്ക് മുകേഷ് അംബാനി മോതിരം അണിയിച്ചത്. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകളാണ് ശ്ലോക മേത്ത. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് വിവരം.

ശ്ലോകയും ആകാശും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26കാരനായ ആകാശ് അംബാനി.