scorecardresearch

കർണാടകയുടെ സിനി ഷെട്ടി മിസ് ഇന്ത്യ വേൾഡ് 2022

വെർച്വൽ ഓഡിഷനുകളും തുടർന്ന് ഇന്റർവ്യൂ റൗണ്ടുകളും കഴിഞ്ഞ് 31 പേരാണ് അവസാനം മത്സരരംഗത്ത് ഉണ്ടായിരുന്നത്

കർണാടകയുടെ സിനി ഷെട്ടി മിസ് ഇന്ത്യ വേൾഡ് 2022

ഞായറാഴ്ച നടന്ന വിഎൽസിസി ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഫിനാലെയിൽ വിജയ കിരീടം ചൂടി കർണാടകയിൽ നിന്നുള്ള ഇരുപത്തൊന്നുകാരി സിനി ഷെട്ടി.

മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രാജസ്ഥാന്റെ റൂബൽ ഷെഖാവത് ഫെമിന മിസ് ഇന്ത്യ 2022 ഫസ്റ്റ് റണ്ണറപ്പും ഉത്തർപ്രദേശിൽ നിന്നുള്ള ഷിനാത ചൗഹാൻ ഫെമിന മിസ് ഇന്ത്യ 2022 സെക്കൻഡ് റണ്ണറപ്പുമായി.

അഭിനേതാക്കളായ നേഹ ധൂപിയ, ഡിനോ മോറിയ, മലൈക അറോറ, ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, കൊറിയോഗ്രാഫർ ഷിയമാക് ദാവർ, മുൻ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവർ അടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

വെർച്വൽ ഓഡിഷനുകളും തുടർന്ന് ഇന്റർവ്യൂ റൗണ്ടുകളും കഴിഞ്ഞ് 31 പേരാണ് അവസാനം മത്സരരംഗത്ത് ഉണ്ടായിരുന്നത്. മുംബൈയില്‍ നടന്ന ഗ്രൂമിംഗ് സെഷനുകള്‍ക്കും പരിശീലന പരിപാടികള്‍ക്കും ശേഷമാണ് ഫിനാലെ നടന്നത്. അഭിനേതാക്കളായ ക്രിതി സനോൻ, ലോറൻ ഗോട്ട്‌ലീബ്, ആഷ് ചാൻഡലർ എന്നിവരുടെ പ്രകടനങ്ങളും ചടങ്ങിന്റെ ആകർഷണമായി. മനീഷ് പോൾ ആയിരുന്നു അവതാരകൻ.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Karnatakas sini shetty crowned femina miss india world 2022

Best of Express