കറുപ്പിൽ രാജകുമാരിയെ പോലെ കരിഷ്മ കപൂർ; ചിത്രങ്ങൾ

വ്യത്യസ്ത സാരികളിലും വസ്ത്രങ്ങളിലുമുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കരിഷ്മ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്

karisma kapoor, karisma kapoor fashion, karisma kapoor latest, karisma kapoor news, bollywood fashion, celebrity fashion, fashion news, latest fashion, fashion, indian express

ബോളിവുഡിന്റെ പ്രിയതാരങ്ങളിൽ ഒരാളാണ് കരിഷ്മ കപൂർ. കപൂർ കുടുംബത്തിൽ നിന്നുമുള്ള ആദ്യ അഭിനയത്രിയും കരിഷ്മയാണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള കരിഷ്മ ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ്.

വ്യത്യസ്ത സാരികളിലും വസ്ത്രങ്ങളിലുമുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കരിഷ്മ എപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.

സ്ട്രാപ്പ്ലെസ് ആയ കറുപ്പ് വസ്ത്രത്തിലാണ് കരിഷ്മയെ കാണാനാവുക. ഗൗരി, നൈനിക എന്നീ ഡിസൈനർമാരാണ് ഈ മനോഹരമായ വസ്ത്രത്തിനു പിന്നിൽ.

വസ്ത്രത്തിന്റെ ഭംഗി കൂട്ടുന്നതിനായി തൂങ്ങി കിടക്കുന്ന ചെറിയ കമ്മലും കയ്യിൽ കറുത്ത ബാഗും കരുതിയിരിക്കുന്നു.

ചുവന്ന ലിപ്സ്റ്റിക്കും മിനിമൽ മേക്കപ്പുമാണ് വസ്ത്രത്തിനൊപ്പം താരം തിരഞ്ഞെടുത്തിരിക്കുന്നത്.

Also Read: പ്രിയങ്ക ചോപ്രയുടെ കമ്മലിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Karisma kapoor black dress princess fashion

The moderation of comments is automated and not cleared manually by malayalam.indianexpress.com