സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരെ വിസ്മയിപ്പിച്ച് കരീന കപൂർ. പരസ്യ ചിത്രീകരണത്തിന് എത്തിയ കരീന ധരിച്ചിരുന്ന ബ്ലാക്ക് ഗൗൺ ആണ് ആരാധക ഹൃദയം കീഴടക്കിയത്. ബ്ലാക്കണിഞ്ഞ കരീനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്.

ഡിസൈനർമാരായ ഗൗരി, നൈനികയുടെ കളക്ഷനിൽ നിന്നുളളതാണ് കരീനയുടെ ബ്ലാക്ക് ഗൗൺ. സിംപിൾ മേക്കപ്പും ഹെയർ സ്റ്റൈലും കരീനയുടെ സൗന്ദര്യത്തിന് കൂടുതൽ ചാരുതയേകി.

View this post on Instagram

Bebo doll

A post shared by Kareena Kapoor Khan FC ۵ (@kareenakapoorteam) on

കരൺ ജോഹറുടെ ‘താക്ത്’ ആണ് കരീനയുടെ അടുത്ത സിനിമ. രൺവീർ സിങ്, ആലിയ ഭട്ട്, വിക്കി കൗശൽ, ജാൻവി കപൂർ, അനിൽ കപൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook