ഫാഷനിലൂടെയും പുതിയ ലുക്കിലൂടെയും വീണ്ടും വാർത്തകളിൽ നിറയുകയാണ് ബോളിവുഡ് താരം കരീന കപൂർ. ഏത് വേദിയിൽ പ്രത്യക്ഷപ്പെട്ടാലും കരീനയുടെ ഫാഷൻ ആരാധകർക്ക് ചർച്ചാ വിഷയമാവാറുണ്ട്. ഭർത്താവ് സെയ്‌ഫ് അലി ഖാന്റെ പുതിയ ചിത്രമായ രംഗൂണിന്റെ സ്‌ക്രീനിങ്ങിനെത്തിയപ്പോഴും കരീനയായിരുന്നു താരം.

ബ്രൗൺ നിറത്തിലുളള വസ്‌ത്രമണിഞ്ഞാണ് കരീന രംഗൂൺ കാണാനെത്തിയത്. ഒരു വലിയ ജാക്കറ്റും പാന്റുമായിരുന്നു കരീനയുടെ വേഷം. മോഹിത് റായാണ് വസ്ത്രം രൂപകല്‌പന ചെയ്‌തത്. അതിനിണങ്ങുന്ന സിംപിൾ മേക്കപ്പുമായാണ് കരീനയെത്തിയത്.

Kareena-Kapoor,actress

ഗർഭകാലത്ത് വീട്ടിൽ ഒതുങ്ങാതെ റാമ്പിലും ലൈംലൈറ്റിലും തിളങ്ങി നിന്ന താരമാണ് കരീന. പ്രസവ തീയതി അടുത്തിട്ടും കരീന വേദികളിൽ നിറഞ്ഞുനിന്നത് ബോളിവുഡിൽ സംസാരവിഷയമായിരുന്നു. പ്രസവശേഷം കുഞ്ഞു തൈമുറുമൊത്തുളള കരീനയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രസവം കഴിഞ്ഞ് 46-ാം ദിവസം ഫാഷൻ വീക്കിൽ പങ്കെടുത്ത് കരീന വീണ്ടും ആരാധകരെ ഞെട്ടിച്ചിരുന്നു. ഡിസംബർ 20 നാണ് കരീനയ്‌ക്കും സെയ്‌ഫ് അലി ഖാനും മകൻ ജനിച്ചത്.

kareena kapoor,actress

അടുത്ത് തന്നെ കരീന സിനിമകളിൽ സജീവമായി തുടങ്ങുമെന്നും റിപ്പോർട്ടുകൾ പറയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന തിരക്കിലാണ് കരീനയിപ്പോൾ. നേരത്തെ രൺബീർ കപൂർ കുടുംബത്തിനായി ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സഹോദരങ്ങളുടെ മക്കളാണ് കരീനയും രൺബീറും.

kareena kapoor,actress

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ