ബോളിവുഡിലെ താരസുന്ദരിമാരിലൊരാളാണ് കരീന കപൂർ. നിറയെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കരീനയ്ക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. അഭിനയമികവിനാൽ മാത്രമല്ല, തന്റെ സ്റ്റൈലിഷ് ലുക്കുകൾ കൊണ്ടും കരീന പലപ്പോഴും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട്.
ഫാഷൻ ലോകത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളിൽ ഒരാളാണ് കരീന. താരത്തിന്റേതുപോലെ തിളക്കമുള്ള ചർമ്മം പലരും ആഗ്രഹിക്കുന്നുണ്ട്. കരീനയുടെ തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യം എന്തെന്ന് അറിയാം.
- കരീന ദിവസവും 6 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളമെങ്കിലും കുടിക്കും.
- സിനിമയിലായാലും ജീവിതത്തിലായാലും മിനിമം മേക്കപ്പ് ആണ് കരീന ഉപയോഗിക്കാറുള്ളത്. ഷൂട്ടിങ് കഴിഞ്ഞ് വന്നാലുടൻ തന്നെ മേക്കപ്പ് എല്ലാം നീക്കം ചെയ്യാറുണ്ട്.
- താൻ ഫേഷ്യൽ ചെയ്യാറില്ലെന്ന് കരീന പറയുന്നു. കൂടാതെ രാസവസ്തുക്കൾ ഉള്ളതിനാൽ ഒരിക്കലും പാൻകേക്ക് മേക്കപ്പോ ഏതെങ്കിലും തരത്തിലുള്ള ക്രീമുകളോ ഉപയോഗിക്കാറില്ല.
കരീനയുടെ ഡയറ്റ്
- നടൻ ഷാഹിദ് കപൂറുമായി പ്രണയത്തിലായിരുന്ന സമയത്താണ് കരീന ഒരു സസ്യാഹാരിയായി മാറിയത്. മാംസം പൂർണമായും ഒഴിവാക്കിയത് തന്നെ ഫിറ്റായിരിക്കാൻ സഹായിച്ചതായി കരീന പറഞ്ഞിരുന്നു.
- ബ്രോക്കോളി, സ്പിനച് തുടങ്ങിയ പച്ച ഇലക്കറികൾ കരീന ധാരാളം കഴിക്കും
- ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതിൽ താരം വിശ്വസിക്കുന്നില്ല.
- ഓരോ 2-3 മണിക്കൂറിനും ശേഷവും ആരോഗ്യകരമായ എന്തെങ്കിലും കരീന കഴിക്കും. അത്താഴത്തിന് സാധാരണയായി ബ്രൗൺ റൈസ് അല്ലെങ്കിൽ ചപ്പാത്തി, പരിപ്പ്, പച്ചക്കറികൾ, തൈര് എന്നിവ കഴിക്കാറുണ്ട്.