കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ എത്തിയ കരീന കപൂറിന്റെയും കുടുംബത്തിന്റെയും ഫൊട്ടോകൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു. ഡിപ്പാർച്ചർ ഗേറ്റിനു പുറത്തുവച്ചാണ് കരീന പാപ്പരാസികളുടെ കണ്ണിൽപ്പെട്ടത്. കരീനയ്ക്കൊപ്പം ഭർത്താവ് സെയ്ഫ് അലി ഖാനും മക്കളായ തൈമൂറും ജെ (Jeh) അലി ഖാനും ഉണ്ടായിരുന്നു.
പാന്റ്സും ഷർട്ടും ധരിച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു കരീന. താരത്തിന്റെ കയ്യിൽ വിലകൂടിയ ബാഗും ഉണ്ടായിരുന്നു. ക്രിസ്റ്റ്യൻ ഡയോറിന്റെ ബാഗായിരുന്നു കരീനയുടെ കയ്യിലുണ്ടായിരുന്നത്. 2,600 യുഎസ് ഡോളറാണ് (1,90,938 രൂപ) ബാഗിന്റെ വില.

ആമിർ ഖാൻ നായകനാവുന്ന ലാൽ സിങ് ഛദ്ദയാണ് കരീനയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന സിനിമ. ഹോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ഫോറസ്റ്റ് ഡംപിന്റെ ഹിന്ദി റീമേക്കാണിത്.
Read More: കരീന കപൂറിന്റെ ടീ ഷർട്ടിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ