പുത്തൻ ഫാഷനും ലുക്കുമായി വീണ്ടും വാർത്തകളിൽ നിറയുകയാണ് കരീന കപൂർ. ഏതൊരു വേദിയിലെയും കരീനയുടെ ലുക്ക് ഫാഷൻ ലോകത്ത് ചർച്ചയാവാറുണ്ട്. വ്യത്യസ്‌തവും അതേ സമയം മനോഹരവുമായ വസ‌്ത്രങ്ങളിഞ്ഞാണ് താരം പൊതു വേദികളിൽ പ്രത്യക്ഷപ്പെടാറ്.

നീല നിറമുളള വസ്‌ത്രമണിഞ്ഞ് വലിയ കമ്മലുകളുമായി നിൽക്കുന്ന ചിത്രങ്ങളാണ് കരീന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

styled by @mohitrai

A post shared by Kareena Kapoor Khan (@therealkareenakapoor) on

#Brandambassador for #marveltea makeup by @rtsh_nk hair by @pompyhans styled by @mohitrai

A post shared by Kareena Kapoor Khan (@therealkareenakapoor) on

ഗർഭകാലത്ത് വീട്ടിൽ ഒതുങ്ങാതെ റാംപിലും ലൈംലൈറ്റിലും തിളങ്ങി നിന്ന താരമാണ് കരീന. പ്രസവ തീയതി അടുത്തിട്ടും കരീന വേദികളിൽ നിറഞ്ഞുനിന്നത് ബോളിവുഡിൽ സംസാരവിഷയമായിരുന്നു. ഡിസംബർ 20 നാണ് കരീനയ്‌ക്കും സെയ്‌ഫ് അലി ഖാനും മകൻ ജനിച്ചത്. തൈമുർ അലി ഖാനെന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രസവശേഷം കുഞ്ഞു തൈമുറുമൊത്തുളള കരീനയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലുമായിരുന്നു.

പ്രസവത്തിന് ശേഷവും കരീന പൊതുവേദികളിലെത്തിയിരുന്നു. നേരത്തെ രൺബീർ കപൂർ കുടുംബത്തിനായി ഭക്ഷണം പാകം ചെയ്യുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സഹോദരങ്ങളുടെ മക്കളാണ് കരീനയും രൺബീറും. അടുത്തിടെ ലണ്ടനിൽ പോയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

അഭിനയത്തിലും സജീവമാകാനുളള തയ്യാറെടുപ്പിലാണ് താരമിപ്പോൾ. വീരേ ദി വെഡിങ് എന്ന ചിത്രത്തിലാണ് കരീന അഭിനയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook