തിളക്കമാർന്ന ചർമ്മം ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹമാണ്. ഡയറ്റ്, ഫിറ്റ്നസ്, ഒരാളുടെ മൊത്തത്തിലുളള ആരോഗ്യം തുടങ്ങി പല ഘടകങ്ങൾ ചർമ്മത്തെ തിളക്കമുളളതാക്കുന്നുവെന്നതിൽ സംശയമില്ല. ഇതിനൊപ്പം പ്രകൃതിദത്തവും ആയുർവേദവുമായ പരിഹാരങ്ങൾ പരീക്ഷിക്കുന്നത് നല്ലതാണ്. ഡയറ്റിലും ഫിറ്റ്നസിലും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കരീന കപൂറിന്റെ തിളങ്ങുന്ന ചർമ്മത്തിനു പിന്നിലെ രഹസ്യം പുറത്തായിരിക്കുകയാണ്.
Read Also: സ്ഥിര സങ്കൽപങ്ങളെ പൊളിച്ചെഴുതി അനുശ്രീയുടെ ഫോട്ടോഷൂട്ട്
ഇൻസ്റ്റഗ്രാമിലാണ് വളരെ സിംപിളായ ഫെയ്സ് പായ്ക്കിനെക്കുറിച്ച് കരീന പങ്കുവച്ചത്. ഈ ഫെയ്സ് പായ്ക്ക് തനിക്ക് നിർദേശിച്ച ടിവി അവതാരക നിഷ സരീനെ കരീന ടാഗ് ചെയ്യുകയും ചെയ്തു.
പിന്നീട് ഏവർക്കും വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഫെയ്സ് പായ്ക്കിന്റെ വിവരങ്ങൾ സരീൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു.
ചേരുവകൾ
2 ടീസ്പൂൺ ചന്ദനം
2 തുളളി വൈറ്റമിൻ ഇ
കുറച്ച് മഞ്ഞൾ
പാൽ
തയ്യാറാക്കുന്ന വിധം
ഔരു ബൗളിൽ ചന്ദനവും വൈറ്റമിൻ ഇയും മഞ്ഞളും എടുക്കുക. ഇതിലേക്ക് പാൽ ചേർത്ത് നന്നായി കുഴമ്പു പരുവത്തിലാക്കുക. എന്നിട്ട് 20 മിനിറ്റ് മാറ്റിവയ്ക്കുക. അതിനുശേഷം മുഖത്ത് തേച്ചു പിടിപ്പിക്കുക.
ഈ ഫെയ്സ് പായ്ക്കിലൂടെ നിങ്ങളുടെ ചർമ്മം മൃദുലവും തിളക്കമുളളതും ആകുമെന്നാണ് സരീൻ പറയുന്നത്.
Read in English: Revealed: Kareena Kapoor Khan’s secret face pack for glowing skin