വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിന്ന കരീന കപൂർ മടങ്ങിവരവിനുളള തയ്യാറെടുപ്പിലാണ്. കരീനയുടെ പുതിയ ചിത്രത്തിന്റെ വർക്കുകൾ അവസാന ഘട്ടത്തിലാണ്. രണ്ടാം വരവിൽ കരീനയുടെ മേക്ക് ഓവർ ഏവർക്കും പ്രചോദനം പകരുന്നതാണ്. കഥാപാത്രത്തിന് അനുയോജ്യമായ ഗെറ്റപ്പിനായി എന്തു കഠിനാധ്വാനം ചെയ്യാനും മടിയില്ലാത്ത നടി കൂടിയാണ് കരീന.

2016 ഡിസംബറിൽ മകൻ തൈമൂറിന്റെ ജനനശേഷമാണ് ഫിറ്റ്നസിൽ കരീന കുറച്ചുകൂടി ശ്രദ്ധ കൂട്ടിയത്. ഓരോ ദിവസവും മണിക്കൂറുകളോളം ആണ് കരീന ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നത്.

അടുത്തിടെ ജിമ്മിലെത്തിയ കരീനയുടെ ചിത്രങ്ങൾ പാപ്പരാസികൾ പകർത്തി. ബ്ലാക് ലെഗിൻസും ടീ ഷർട്ടുമായിരുന്നു കരീനയുടെ വേഷം. കണ്ടാൽ സാധാരണമെന്നു തോന്നുമെങ്കിലും കരീനയുടെ ടീ ഷർട്ടിന്റെ വില കേട്ടാൽ അത്ര സാധാരണമല്ലെന്നു തോന്നും.

45,000 ത്തിനു മുകളിലാണ് ഈ ടീ ഷർട്ടിന്റെ വിലയെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook