എക്കാലത്തും ഒരു ട്രെന്‍ഡ് സെറ്ററാണ് കരീന കപൂര്‍. തന്റെ കുഞ്ഞുമകന്‍ ടൈമുറിനെ ഉദരത്തില്‍ ചുമക്കുമ്പോഴും ഒന്നിനേയും കൂസാതെ റാംപിലൂടെ നടന്നിട്ടുണ്ട് ഇവര്‍. ഇഷ്ടമുള്ള കാര്യങ്ങള്‍ ഒരു സ്ത്രീ ചെയ്യാന്‍ തീരുമാനിച്ചാല്‍ ലോകത്തുള്ള ഒന്നിനും അവളെ പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ചു.

ബോളിവുഡ് ഫാഷന്‍ ഷോ ഡിസൈനര്‍ വിക്രം ഫഡ്‌നിസിനു വേണ്ടി ഖത്തറിലെ റാംപിലെത്തിയിരിക്കുകയാണ് കരീനിയിപ്പോള്‍. പീച്ച് നിറത്തിലുള്ള ലെഹങ്ക ധരിച്ച് ആഭരണങ്ങളണിഞ്ഞ് ഒരു മണവാട്ടിയുടെ ഭംഗിയാണ് കരീനയ്ക്ക്.

ശരീര ഭാരം കുറയ്ക്കുകയും സൈസ് സീറോയിലേക്കെത്തുകയും ചെയ്തതിനെക്കുറിച്ച് ഒരിക്കല്‍ കരീന തന്നെ പറഞ്ഞിട്ടുണ്ട്.
‘എപ്പോള്‍ മുതലാണ് സൈസ് സീറോ ആകുക എന്നൊരു ചിന്ത ഉള്ളില്‍ കടന്നുകൂടിയതെന്നറിയില്ല. എന്നാല്‍ ഒരു കഥാപാത്രത്തിനു വേണ്ടി അത്തരത്തിലൊരു മാറ്റം വന്നപ്പോള്‍ 27ാം വയസിലാണ് ഞാന്‍ സൈസ് സീറോ ആയി മാറിയത്. എന്നാല്‍ അത് പണ്ട്. ഇപ്പോള്‍ കുറച്ചുകൂടി പക്വത വന്നു. ഫിറ്റ് ആയിരിക്കുക എന്നതാണ് ഇപ്പോളത്തെ ശ്രദ്ധ.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ