രണ്ടാമത്തെ കൺമണിക്കായുളള കാത്തിരിപ്പിലാണ് ബോളിവുഡ് നടി കരീന കപൂർ. താരത്തിന്റെ ഗർഭകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. തന്റെ പ്രിയപ്പെട്ട വസ്ത്രമായ കഫ്താനാണ് ഗർഭകാല സമയങ്ങളിൽ ധരിക്കാൻ നടി പലപ്പോഴും തിരഞ്ഞെടുക്കുന്നത്. കഫ്താനോട് കരീനയ്ക്ക് പ്രത്യേകമായൊരു ഇഷ്ടം തന്നെയുണ്ട്.

അടുത്തിടെ തന്റെ അടുത്ത സുഹൃത്തും സഹോദരിയുമായ കരിഷ്മ കപൂർ, മലൈക അറോറ, അമൃത അറോറ, മല്ലിക ഭട്ട് എന്നിവർക്കൊപ്പമുളള കരീനയുടെ ഫോട്ടോ പുറത്തുവന്നിരുന്നു. ഈ ചിത്രത്തിലും കരീനയുടെ വേഷം കഫ്താനായിരുന്നു. 12,000 രൂപയാണ് വസ്ത്രത്തിന്റെ വിലയായി ഡിസൈനറുടെ വെബ്സൈറ്റിൽ നൽകിയിട്ടുളളത്.

ഗർഭകാലത്തിനു അനുയോജ്യമായ മറ്റു വസ്ത്രങ്ങളും താരം തിരഞ്ഞെടുക്കാറുണ്ട്. ഗർഭകാല ചിത്രങ്ങൾ കരീന സ്ഥിരമായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Shruti Sancheti (@_shrutisancheti)

 

View this post on Instagram

 

A post shared by Okhai (@okhai_org)

 

View this post on Instagram

 

A post shared by @celebritiestown.official

 

View this post on Instagram

 

A post shared by F I L M Y B U D D Y Y (@filmybuddyy)

 

View this post on Instagram

 

A post shared by Tadka Bollywood (@tadka_bollywood_)

 

View this post on Instagram

 

A post shared by A Stars Real Life (@astarreallife)

2012 ലായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുളള വിവാഹം. 2016 ലാണ് ഇരുവർക്കും ആദ്യ കുഞ്ഞ് ജനിച്ചത്. തൈമൂർ അലി ഖാൻ എന്നാണ് മകന്റെ പേര്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook