ഡിസൈനർ മനീഷ് മൽഹോത്രയുടെ ഫാഷൻ ഷോയിൽ മനം കവർന്ന് കരീന കപൂർ ഖാൻ. മനീഷ് ഡിസൈൻ ചെയ്ത വസ്ത്രമണിഞ്ഞ് റാംപിൽ ചുവടുവച്ചെത്തിയ കരീനയെ കണ്ടാൽ രാജകുമാരിയെപ്പോലെ തോന്നും. കരീനയെ ദേവതയെന്നും സുന്ദരിയെന്നും മാലാഖയെന്നും വിശേഷിപ്പിച്ചാണ് ഷോയുടെ ചിത്രങ്ങളും വിഡിയോയും മനീഷ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു പോസ്റ്റിൽ കരീനയുമായുളള തന്റെ സൗഹൃദത്തെക്കുറിച്ചും മനീഷ് എഴുതിയിട്ടുണ്ട്. ”17 വർഷമായി ഒപ്പം പ്രവർത്തിക്കാൻ തുടങ്ങിയിട്ട്, 29 വർഷമായി പരസ്പരം അടുത്തറിയാൻ തുടങ്ങിയിട്ട്..” ഇതായിരുന്നു കരീനയെക്കുറിച്ച് മനീഷ് എഴുതിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ