തൈമൂറിന് കൂട്ടായി ജെ (Jeh) കൂടിയെത്തിയ സന്തോഷത്തിലാണ് സെയ്ഫ് അലിഖാനും കരീന കപൂറും മറ്റ് കുടുംബാംഗങ്ങളും. കഴിഞ്ഞ ദിവസം പിതാവ് ഋഷി കപൂറിന്റെ വീട്ടിൽ മക്കൾക്കൊപ്പം കരീന കപൂർ എത്തിയിരുന്നു. കാഷ്വൽ ഡ്രസിലായിരുന്നു കരീന എത്തിയത്. പ്രിന്റഡ് ടീ ഷർട്ടും റ്റൈ-ഡൈ പാന്റ്സുമായിരുന്നു കരീനയുടെ വേഷം. ഇൻസ്റ്റഗ്രാമിൽ അച്ഛനും അമ്മയ്ക്കും ഒപ്പമുളള ചിത്രങ്ങൾ കരീന പോസ്റ്റു ചെയ്തിട്ടുണ്ട്.
കരീനയുടെ ഫൊട്ടോ കണ്ട ആരാധകർ തിരഞ്ഞത് ടീ ഷർട്ടിന്റെ വിലയായിരുന്നു. ക്രിസ്റ്റ്യൻ ഡയോർ ഗ്രാഫിക് ടീ ഷർട്ടായിരുന്നു കരീന ധരിച്ചത്. ക്രിസ്റ്റ്യൻ ഡയോർ വെബ്സൈറ്റിൽ കരീനയുടെ ടീ ഷർട്ട് ലഭ്യമാണ്. 840 യുഎസ് ഡോളറാണ് (ഏകദേശം 61,315 രൂപ) ഇതിന്റെ വില.

ആമിർ ഖാൻ നായകനാവുന്ന ലാൽ സിങ് ഛദ്ദയാണ് കരീനയുടേതായി ഉടൻ റിലീസിനൊരുങ്ങുന്ന സിനിമ. ഹോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ഫോറസ്റ്റ് ഡംപിന്റെ ഹിന്ദി റീമേക്കാണിത്.
Read More: കരീനയുടെ സാമിപ്യം എന്നെ സമാധാനിപ്പിക്കുന്നു; മരുമകളെ കുറിച്ച് ശർമിള ടാഗോർ