ബോളിവുഡ് താരം കരീന കപൂറിന് ഏതു വസ്ത്രവും ഇണങ്ങും. ലെഹങ്കയോ, ഗൗണോ ഏതുമാകട്ടെ കരീനയുടെ ലുക്ക് ഫാഷൻ ലോകത്ത് ചർച്ചയാവും. അടുത്തിടെ താരം അനാർക്കലിയിലുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഗോൾഡൻ യെല്ലോ അനാർക്കലിയിൽ അതിസുന്ദരിയായിരുന്നു കരീന.
റിഥി മെഹറയുടെ ലേബലിലുളളതായിരുന്നു കരീന ധരിച്ച അനാർക്കലി. വസ്ത്രത്തിനു ഇണങ്ങും വിധമുളള നെക്ലേസും കമ്മലുമാണ് കരീന അണിഞ്ഞത്. സിംപിൾ ലുക്കിലായിരുന്നു താരം.
കരീനയുടെ അനാർക്കലിയുടെ വില ഒന്നര ലക്ഷമാണ്. റിഥി മെഹറ ലേബലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ 148,000 രൂപയാണ് അനാർക്കലിയുടെ വിലയായി കൊടുത്തിട്ടുളളത്.

‘അഗ്രേസി മീഡിയ’ത്തിലാണ് കരീനയുടേതായി അവസാനം പുറത്തിറങ്ങിയത്. ആമിർ ഖാൻ നായകനാവുന്ന ‘ലാൽ സിങ് ഛദ്ദ’യുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം. സിനിമയിൽ ആമിറിന്റെ നായികയായെത്തുന്നത് കരീനയാണ്. ടോം ഹാൻക്സിന്റെ ‘ഫൊറസ്റ്റ് ഗംപ്’ എന്ന സിനിമയുടെ ഹിന്ദി റീമേക്കാണിത്.