ബോളിവുഡിലെ സൈസ് സീറോ നടിയാണ് കരീന കപൂര്‍. വിവാഹത്തിനും മകന്‍ തൈമുറിന്‍റെ ജനനത്തിന് ശേഷവും അതിനൊരു മാറ്റവുമുണ്ടായിട്ടില്ല. ഇന്നലെ തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വീരേ ദി വെഡ്ഡിങ്’ ട്രെയിലർ ലോഞ്ചിലേയും താരം കരീന തന്നെയായിരുന്നു. എന്താണ് കരീനയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം എന്ന് വെളിപ്പെടുത്തിയിരുക്കുകയാണ് കരീനയുടെ ട്രെയ്‌നർ നമ്രതാ പുരോഹിത്. വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രെയ്‌നർ താരത്തിന്‍റെ ‘ഫിറ്റ്നസ് റുട്ടീനി’നെക്കുറിച്ച് സംസാരിച്ചത്.

“ആഴ്ചയില്‍ മൂന്നോ നാലോ തവണ പൈലേറ്റ്സ് (Pilates) ചെയ്യും. കരീന നഗരത്തില്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അതിലും കൂടുതല്‍. ഉച്ചയ്ക്ക് 12 മണിയ്ക്ക് തുടങ്ങി 45 മിനിറ്റ് നീളുന്നവയാണ് പൈലേറ്റ്സ് സെഷനുകള്‍.”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ