ബോളിവുഡ് മുഴുവൻ ഇപ്പോൾ ഒരു താരവിവാഹ വേദിയിലേക്കാണ് ഉറ്റുനോക്കുന്നത്. ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളായ ആലിയയുടെയും രൺബീർ കപൂറിന്റെയും വിവാഹം ഇന്ന് പാലി ഹിൽസിലെ രൺബീറിന്റെ വാസ്തുവിൽ വച്ച് നടക്കുകയാണ്. വളരെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. വിവാഹവേഷത്തിൽ ആലിയയേയും രൺബീറിനെയും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.
വിവാഹവേദിയിൽ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവരുന്ന മറ്റൊരു താരം കരീന കപൂറാണ്. ഇന്നലെ നടന്ന മെഹന്ദി- ഹൽദി ചടങ്ങുകൾക്കും കരീന എത്തിയിരുന്നു. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സരി എബ്രോയിഡറിവർക്കുള്ള ക്ലാസിക് ഒർഗൻസ സാരിയണിഞ്ഞാണ് കരീന വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്. കരീനയുടെ കൈപ്പിടിച്ച് സെയ്ഫ് അലിഖാനുമുണ്ട്.
ബോളിവുഡ് ഇതിഹാസവുമായ രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് രൺബീർ. കരീനയുടെ അച്ഛന്റെ സഹോദരനാണ് ഋഷി കപൂർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. ഏകദേശം നാലര വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്.ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്.