/indian-express-malayalam/media/media_files/2025/04/23/kandanad-sunflower-field-fin-575219.jpg)
/indian-express-malayalam/media/media_files/2025/04/23/kandanad-sunflower-field-6-160727.jpg)
കത്തുന്ന ചൂടിൽ സൂര്യനെ പോലെ ജ്വലിച്ചുനിൽക്കുന്ന സൂര്യകാന്തി പൂക്കൾ. ആ കാഴ്ച കാണാനായി കണ്ടനാടിലേക്ക് നിരവധി പേരാണ് എത്തുന്നത്. എറണാകുളം ജില്ലയിലെ കണ്ടനാടിലെ സൂര്യകാന്തി കൃഷിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാവുന്നത്.
/indian-express-malayalam/media/media_files/2025/04/23/kandanad-sunflower-field-4-949806.jpg)
ഒരേക്കർ സ്ഥലത്താണ് സൂര്യകാന്തി കൃഷി. പൂത്തുനിൽക്കുന്ന സൂര്യകാന്തിപ്പാടം കാണാൻ സഞ്ചാരികൾക്ക് അവസരം ഒരുക്കുകയും ചെയ്യുന്നുണ്ട് കൃഷിക്കാർ. സൂര്യകാന്തിപ്പാടം കാണണമെങ്കിൽ സഞ്ചാരികൾക്ക് ഇങ്ങോട്ടെത്താം. ഒരാൾക്ക് 20 രൂപ നിരക്കിൽ സൂര്യകാന്തി പാടത്തേക്ക് പ്രവേശനം നൽകും. പാടത്തിറങ്ങാനും ചിത്രങ്ങൾക്കു പോസ് ചെയ്യാനുമൊക്കെയുള്ള അനുമതി ലഭിക്കും.
/indian-express-malayalam/media/media_files/2025/04/23/kandanad-sunflower-field-5-433171.jpg)
കണ്ടനാടിലെത്തുന്ന സഞ്ചാരികൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനായി സൂര്യകാന്തി പാടത്തോട് ചേർന്ന് വിശാലമായ പാർക്കിംഗ് സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/04/23/kandanad-sunflower-field-7-949835.jpg)
എറണാകുളം സൗത്തിൽ നിന്നും 15 കിലോമീറ്ററാണ് കണ്ടനാടിലേക്കുള്ളത്. 30-45 മിനിറ്റ് കൊണ്ട് കണ്ടനാട് എത്തിച്ചേരാം. സ്ഥലമറിയാത്തവർ കണ്ടനാട് സൺഫ്ളവർ ഫീൽഡ് എന്ന് ഗൂഗിൾ മാപ്പിൽ ടൈപ്പ് ചെയ്താൽ മതി. കൃത്യമായ ലൊക്കേഷൻ രേഖപ്പെടുത്തിയിട്ടുണ്ട് ഗൂഗിൾ മാപ്പിൽ.
/indian-express-malayalam/media/media_files/2025/04/23/kandanad-sunflower-field-3-215510.jpg)
സൂര്യകാന്തി പൂക്കൾ മാത്രമല്ല, ചെണ്ടുമല്ലി കൃഷിയും ഇവിടെയുണ്ട്. ചീര, പയർ, തണ്ണിമത്തൻ, കുക്കുമ്പർ തുടങ്ങിയ കൃഷികൾ വേറെയും.
/indian-express-malayalam/media/media_files/2025/04/23/kandanad-sunflower-field-8-381657.jpg)
സൂര്യകാന്തി പാടത്തോട് ചേർന്ന് തന്നെ ഓർഗാനിക് പച്ചക്കറികൾ വാങ്ങാനായി ഒരു സ്റ്റാളും നൽകിയിട്ടുണ്ട്. കണ്ടനാടിലെ കർഷകരിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ഇവിടുന്ന് വാങ്ങിക്കാനാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.