scorecardresearch

‘ആത്മാവിനെ തഴുകുന്ന സുഖ സ്പർശം പോലെ’; ചിത്രങ്ങളുമായി കല്യാണി

സാരിയിലുള്ള ചിത്രങ്ങളാണ് കല്യാണി പോസ്റ്റ് ചെയ്തത്

Kalyani priyadarshan, actress, ie malayalam

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലായി കല്യാണി പ്രിയദർശൻ തിരക്കിലാണ്. അച്ഛൻ പ്രിയദർശന്റെ സംവിധാനത്തിൽ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ സിനിമയിൽ കല്യാണി ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ആക്ടീവാണ് താരം.

തന്റെ പുതിയ ഫൊട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് കല്യാണി. സാരിയിലുള്ള ചിത്രങ്ങളാണ് കല്യാണി പോസ്റ്റ് ചെയ്തത്. ”ആത്മാവിനെ തഴുകുന്ന സുഖ സ്പർശം പോലെ …. അധികം മുറുക്കാതെ എങ്കിൽ പിടി അയക്കാതെയുള്ള ആശ്ലേഷമില്ലേ? അതുപോലെ സാരികൾ എന്റെ ഉടലിനെ പുൽകുന്നതാണ് ഇഷ്ടം,” ചിത്രങ്ങൾക്കൊപ്പം കല്യാണി കുറിച്ചതാണിത്.

സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയുടെ ആദ്യചിത്രം 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു. ‘ക്രിഷ് 3’ എന്ന ചിത്രത്തിൽ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് കല്യാണി തന്റെ കരിയർ ആരംഭിക്കുന്നത്. ഇരു മുഗൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും കല്യണി പ്രവർത്തിച്ചു. പിന്നീടാണ് തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ കല്യാണി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

തെലുങ്ക്‌ സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ സിനിമാ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിൽ സജീവമാകുകയാണ് താരം. ഹൃദയം, ബ്രോ ഡാഡി എന്നിങ്ങനെ രണ്ടു ചിത്രങ്ങളാണ് കല്യാണിയുടേതായി മലയാളത്തിൽ ഇറങ്ങാനുള്ളത്. ചിത്രലഹരി, രണരംഗം, ഹീറോ, പുത്തം പുതു കാലൈ എന്നിവയാണ് കല്യാണിയുടെ മറ്റുചിത്രങ്ങൾ.

Read More: അങ്ങനെ ഞാനും നല്ല കാപ്പിയിടാൻ പഠിച്ചു, സിനിമയില്ലേലും ഇനി ജീവിച്ചു പോകാമെന്നു കല്യാണി; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Kalyanipriyadarshan shares saree photos