scorecardresearch

കല്യാണി പ്രിയദർശൻ അണിഞ്ഞ മൾട്ടി പ്രിന്റ് ലെഹങ്കയുടെ വില അറിയാമോ?

അതിസുന്ദരിയായ കല്യാണിയെയാണ് ആരാധകർക്ക് ചിത്രങ്ങളിൽ കാണാനാവുക

കല്യാണി പ്രിയദർശൻ അണിഞ്ഞ മൾട്ടി പ്രിന്റ് ലെഹങ്കയുടെ വില അറിയാമോ?

അമ്മ ലിസിയെ പോലെ അഭിനയരംഗത്തേക്ക് എത്തിയ കല്യാണി പ്രിയദർശൻ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ കല്യാണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തെലുങ്ക് ചിത്രമായ ‘ഹലോ’യിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോൾ മലയാളം, തെലുങ്ക് ഭാഷകളിൽ താരം സജീവമാണ്.

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കല്യാണി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ലെഹങ്കയിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. അതിസുന്ദരിയായ കല്യാണിയെയാണ് ആരാധകർക്ക് ചിത്രങ്ങളിൽ കാണാനാവുക.

പോൾമി ആൻഡ് ഹർഷ ഡിസൈനിൽനിന്നുള്ളതാണ് കല്യാണി ധരിച്ച മൾട്ടി പ്രിന്റ് ഓർഗൻസ ലെഹങ്ക. ആകർഷണീയമായ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞതാണ് വസ്ത്രം. ധാക്ക വർക്കുകൾ നിറഞ്ഞതാണ് കോട്ടൺ സിൽക്ക് കൊണ്ടുള്ള ബ്ലൗസ്. നെറ്റ് എംബ്രോയിഡറി ദുപ്പട്ട ലെഹങ്കയുടെ ഭംഗി കൂട്ടുന്നതാണ്. 76,415 രൂപയാണ് ഈ ലെഹങ്കയുടെ വില.

kalyani priyadarshan, actress, ie malayalam

‘തല്ലുമാല’യാണ് കല്യാണിയുടേതായി അടുത്തിടെ റിലീസായ മലയാള സിനിമ. ടൊവിനോ തോമസ് ആയിരുന്നു ചിത്രത്തിലെ നായകൻ. ‘ശേഷം മൈക്കിൽ ഫാത്തിമ’യാണ് കല്യാണിയുടെ പുതിയ സിനിമ. മനു സി.കുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. കല്യാണിക്കൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Kalyani priyadarshan multiprint lehenga price