scorecardresearch
Latest News

കല്യാണി പ്രിയദർശൻ ധരിച്ച അനാർക്കലി സെറ്റിന്റെ വില അറിയാമോ?

‘തല്ലുമാല’യാണ് കല്യാണിയുടേതായി അടുത്തിടെ റിലീസായ മലയാള സിനിമ

കല്യാണി പ്രിയദർശൻ ധരിച്ച അനാർക്കലി സെറ്റിന്റെ വില അറിയാമോ?

മലയാളത്തിൽ തിരക്കേറിയ നടിയായി മാറുകയാണ് കല്യാണി പ്രിയദർശൻ. ‘ശേഷം മൈക്കിൽ ഫാത്തിമ’യാണ് കല്യാണിയുടെ പുതിയ സിനിമ. മനു സി.കുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. കല്യാണിക്കൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് കല്യാണി. അനാർക്കലി സെറ്റിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്.

തൊരണി ലേബലിൽനിന്നുള്ളതാണ് ഈ അനാർക്കലി സെറ്റ്. റൂബി റെഡ് ബിഗ് ബഞ്ച് പ്രിന്റഡ് നിറഞ്ഞ അനാർക്കലിയും പാന്റ്സും ദുപ്പട്ടയും ചേരുന്നതാണ് സെറ്റ്. 49,500 രൂപയാണ് ഈ മണിക സയീദ അനാർക്കലി സെറ്റിന്റെ വില.

Kalyani priyadarshan, actress, ie malayalam

‘തല്ലുമാല’യാണ് കല്യാണിയുടേതായി അടുത്തിടെ റിലീസായ മലയാള സിനിമ. ടൊവിനോ തോമസ് ആണ് ചിത്രത്തിലെ നായകൻ. ‘അനുരാഗ കരിക്കിന്‍ വെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘തല്ലുമാല.’

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Kalyani priyadarshan manika saeeda anarkali set price