scorecardresearch
Latest News

കല്യാണി ധരിച്ച ലൈം യെല്ലോ വാരണാസി സിൽക്ക് സാരിയുടെ വില അറിയാമോ?

സെലിബ്രിറ്റികളുടെ വസ്ത്രങ്ങളുടെ വില അറിയാൻ എപ്പോഴും ആരാധകർക്ക് കൗതുകമാണ്. ഇത്തവണ കല്യാണിയും ആരാധകരെ വില കൊണ്ട് അമ്പരപ്പിച്ചിട്ടുണ്ട്.

കല്യാണി ധരിച്ച ലൈം യെല്ലോ വാരണാസി സിൽക്ക് സാരിയുടെ വില അറിയാമോ?

സൽവാറിലും ലെഹങ്കയിലും മാത്രമല്ല, സാരിയിലും അതിസുന്ദരിയാണ് കല്യാണി പ്രിയദർശൻ. താരത്തിന്റെ സാരിയിലുള്ള പുതിയ ചിത്രങ്ങൾ കണ്ട ആരാധകരും ഇക്കാര്യം സമ്മതിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിലാണ് സാരിയിലുള്ള പുതിയ ചിത്രങ്ങൾ താരം പങ്കുവച്ചത്.

സിംപിൾ ലുക്കിലുള്ളതായിരുന്നു കല്യാണിയുടെ ചിത്രങ്ങൾ. റോ മാംഗോ ലേബലിൽനിന്നുള്ള ലൈം യെല്ലോ വാരണാസി സിൽക്ക് ബ്രൊക്കേഡ് സാരിയാണ് കല്യാണി ധരിച്ചത്. സാരിക്കൊത്ത ആഭരണങ്ങളും മിനിമം മേക്കപ്പുമാണ് താരം തിരഞ്ഞെടുത്തത്.

സെലിബ്രിറ്റികളുടെ വസ്ത്രങ്ങളുടെ വില അറിയാൻ എപ്പോഴും ആരാധകർക്ക് കൗതുകമാണ്. പലപ്പോഴും വില കേട്ട് ആരാധകർ അമ്പരക്കാറുമുണ്ട്. ഇത്തവണ കല്യാണിയും ആരാധകരെ വില കൊണ്ട് അമ്പരപ്പിച്ചിട്ടുണ്ട്. 76,300 രൂപയാണ് കല്യാണി ധരിച്ച സാരിയുടെ വില.

kalyani priyadarshan, actress, ie malayalam

‘തല്ലുമാല’യാണ് കല്യാണിയുടേതായി അടുത്തിടെ റിലീസായ മലയാള സിനിമ. ‘ശേഷം മൈക്കിൽ ഫാത്തിമ’യാണ് കല്യാണിയുടെ പുതിയ സിനിമ. മനു സി.കുമാർ ആണ് ചിത്രത്തിന്റെ സംവിധായകൻ. കല്യാണിക്കൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Kalyani priyadarshan lime yellow varanasi silk brocade sari