യുവനടിമാരിൽ ശ്രദ്ധേയയാണ് കല്യാണി പ്രിയദർശൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തല്ലുമാല തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. സോഷ്യൽ മീഡിയയിലും ആക്ടീവായ താരം യുവനിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
പൃഥ്വിരാജ്, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ആസിഫ് അലി, മല്ലിക സുകുമാരൻ, മേനക, സുരേഷ് കുമാർ, സുചിത്ര മോഹൻലാൽ, പ്രിയദർശൻ, മണിയൻപിള്ള രാജു, നൂറിൻ ഷെരീഫ്, അഹാന കൃഷ്ണ എന്നിവരെല്ലാം ചടങ്ങിന് എത്തിച്ചേർന്നിരുന്നു. കലംകാരി അനാർക്കലി സെറ്റിലാണ് കല്യാണി എത്തിയത്.
സ്കൂപ് നെക് ആയിരുന്നു ഹാൻഡ് പെയിന്റഡ് കലംകാരി സെറ്റിന്റെ പ്രത്യേകത. മിറർ വർക്കുകൾ നിറഞ്ഞ ഹാൻഡ് പെയിന്റഡ് കലംകാരി ദുപ്പട്ടയും വസ്ത്രത്തിന് ഇണങ്ങുന്ന ആഭരണങ്ങളും കൂടിയായപ്പോൾ കല്യാണി അതിസുന്ദരിയായി.
അർച്ചന ജാജുവാണ് ഈ മനോഹര അനാർക്കലി ഡിസൈൻ ചെയ്തത്. അവരുടെ വെബ്സൈറ്റിൽനിന്നും ഈ അനാർക്കലി വാങ്ങാം. 1,44,999 രൂപയുടെ കല്യാണി ധരിച്ച കലംകാരി അനാർക്കലി സെറ്റിന്റെ വില.

സംവിധായകൻ പ്രിയദര്‍ശന്റെയും മുന്‍കാല നായിക ലിസിയുടെയും മകളായ കല്യാണിയ്ക്ക് മലയാളത്തിൽ കൈനിറയെ ചിത്രങ്ങളാണിപ്പോൾ. തെലുങ്ക് സിനിമയിലൂടെയായിരുന്നു കല്യാണി പ്രിയദർശന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിൽ സജീവമാകുകയാണ് താരം. മരക്കാർ, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല എന്നിവയാണ് കല്യാണിയുടേതായി അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങൾ.